KeralaLatest NewsNews

സാമ്പത്തിക ഇടപാട്; യുവാവിനെ വടി ഉപയോഗിച്ച് ​ക്രൂര​മായി മർദിച്ച് ധനകാര്യ സ്ഥാപന ഉടമ

തിരുവനന്തപുരം : സാമ്പത്തിക ഇടപാടിനെ തുടർന്ന് ധനകാര്യ സ്ഥാപന ഉടമയും കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സിയുടെ ഭര്‍ത്താവുമായ ജയചന്ദ്ര​ൻ യുവാവിനെ ​ക്രൂര​മായി മർദിച്ചു. പൊഴിയൂര്‍ സ്വദേശി അജിനിനെയാണ് ജയചന്ദ്രൻ വടി ഉപയോഗിച്ച്​ കുളത്തൂർ റോഡരികിൽ വെച്ച് മർദിച്ചത്.  മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെൽസി അംഗമായ ​’പോൾ’ എന്ന നിക്ഷേപ പദ്ധതിയിലേക്ക്​ ജയചന്ദ്രന്‍ അജിനില്‍ നിന്ന്​ പണം വാങ്ങിയിരുന്നുവെന്നും പണം ലഭിക്കാതായതോടെ തിരികെ ചോദിച്ചതാണ്​ ജയചന്ദ്രനെ പ്രകോപിപ്പിച്ചതെന്നുമാണ്​​ ആരോപണം.​ രോഷാകുലനായ ജയചന്ദ്രൻ അജിനി​ന്റെ മുട്ടിന്​ താഴെ​ മർദിക്കുന്നതും കാലിൽ നിന്ന്​ രക്തം ഒഴുകുന്നതുമായ രംഗം​ സമീപത്തുണ്ടായിരുന്ന നാട്ടുകരിലാരോ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ​ പിന്നീട് പുറത്തായത്​. നേരത്തേയും അജിനിന്​ ജയച​ന്ദ്രനിൽ നിന്ന്​ മർദനമേറ്റിരുന്നെന്നും റിപ്പോർട്ടുണ്ട്​.

അതേസമയം സംഭവത്തിൽ അജിനിന്​ പണം നല്‍കാനില്ലെന്നും മദ്യപിച്ച്​ വീട്ടിൽ എത്തി നിരന്തരം ശല്യം ചെയ്യുന്ന ആളാണെന്നും​ ബെൽസി പറഞ്ഞു.​ അത്തരത്തിൽ കതകിന്​ മുട്ടുകയും മറ്റും ചെയ്​തതിനാലാണ്​ ഭർത്താവ്​ മർദിച്ചതെന്നും അ​വർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button