ബേത്തൂള്‍(മധ്യപ്രദേശ്): ഭക്ഷണം കഴിച്ചതിനു പിന്നാലെ ഛര്‍ദിയും ശാരീരികാസ്വാസ്‌ഥ്യവും പ്രകടിപ്പിച്ച ബേത്തൂള്‍ അഡീഷണല്‍ ജില്ലാ ജഡ്‌ജി മഹേന്ദ്രകുമാര്‍ ത്രിപാഠിയും മകനും മരിച്ചു. വിഷാംശമുള്ള ഭക്ഷണം അകത്തു ചെന്നതിനെത്തുടര്‍ന്നെന്ന് സംശയം.
ആശുപത്രിയിലെത്തിച്ച ശേഷം ഹൃദയസ്‌തംഭനെത്തുടര്‍ന്നാണ് മഹേന്ദ്രകുമാര്‍ മരിച്ചത്. മകന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. 21-നു വീട്ടിലെത്തിയശേഷം ഭാര്യ വിളമ്പി നല്‍കിയ ഭക്ഷണമാണ് ജഡ്‌ജി കഴിച്ചത്.
രണ്ട് ആണ്‍മക്കളും ഒപ്പമിരുന്ന് കഴിച്ചു. ഇളയമകന് വൈകാതെ ഛര്‍ദി തുടങ്ങി. തുടര്‍ന്നു മറ്റുള്ളവരും അസ്വസ്‌ഥത പ്രകടിപ്പിച്ചു. ഡോക്‌ടറുടെ നിര്‍ദേശാനുസരണം മരുന്നു വാങ്ങിയെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. വാങ്ങിയ ഗോതമ്പ് പൊടി മോശമായിരുന്നെന്നു ത്രിപാഠി നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദുരന്തം.
Post Your Comments