Latest NewsIndia

കർണ്ണാടകയിൽ അദ്ധ്യയന ദിവസം നഷ്ടപ്പെട്ടതിനാല്‍ മുപ്പത് ശതമാനം സിലബസ് വെട്ടിക്കുറച്ചു, ഒഴിവാക്കിയതിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍

സര്‍ക്കാരിന്റെ നീക്കം ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം

ബംഗളൂരു : കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളുടെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടി സ്കൂള്‍ സിലബസ് വെട്ടിക്കുറച്ച്‌ കര്‍ണാടക സര്‍ക്കാര്‍. അദ്ധ്യയന ദിവസം നഷ്ടപ്പെട്ടതിനാല്‍ മുപ്പത് ശതമാനം സിലബസ് ആണ് കുറച്ചത്.

ടിപ്പു സുല്‍ത്താനേയും ഹൈദരാലിയേയും പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. ഇത് ഈ വര്‍ഷം മാത്രമേ ഉണ്ടാകൂ എന്നും അടുത്തവര്‍ഷം പാഠഭാഗങ്ങള്‍ പുനസ്ഥാപിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

‘ഇനി മുതൽ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാം; ഭസ്മം സെമിത്തേരിയിലെത്തിച്ച്‌ അടക്കണം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയാനോ പാടില്ല’; സര്‍ക്കുലറുമായി ആലപ്പുഴ രൂപത

അതേസമയം സര്‍ക്കാരിന്റെ നീക്കം ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപി സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ വിരുദ്ധതയാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നത്.

 

shortlink

Post Your Comments


Back to top button