COVID 19KeralaLatest NewsIndia

‘ഇനി മുതൽ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാം; ഭസ്മം സെമിത്തേരിയിലെത്തിച്ച്‌ അടക്കണം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയാനോ പാടില്ല’; സര്‍ക്കുലറുമായി ആലപ്പുഴ രൂപത

ആലപ്പുഴ: കോവിഡ് ബാധിച്ച്‌ മരിക്കുന്ന സഭാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്ന് ആലപ്പുഴ രൂപത. ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച്‌ പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു.  കൊറോണ വ്യാപനം നടക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ സെമിത്തേരികളില്‍ മറവ് ചെയ്യുന്നത് സുരക്ഷിതമല്ല.

ഈ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മൃതദേഹം സംബന്ധിച്ച്‌ പുതിയ തീരുമാനം എടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനപ്പറമ്പില്‍ വ്യക്തമാക്കി.നിലവിലെ സാഹചര്യത്തില്‍ സാധാരണ രീതിയിലുള്ള സംസ്‌കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസമാണ്. സര്‍ക്കാര്‍ നടപടികള്‍ക്ക് ശേഷം അതാത് ഇടവകകളില്‍ മൃതദേഹം ദഹിപ്പിക്കണമെന്നും ബിഷപ്പിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇന്ന് സംസ്ഥാനത്ത് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇതിനായി ശരീരം ദഹിപ്പിക്കുന്ന മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.ശവദാഹത്തിനായുള്ള കേന്ദ്രങ്ങള്‍ സമീപ്രദേശത്തുണ്ടെങ്കില്‍ അവിടെവെച്ച്‌ ദഹിപ്പിക്കണം. ഭസ്മം സെമിത്തേരിയിലെത്തിച്ച്‌ അന്തിമോപചാര ക്രമം പാലിച്ച്‌ അടക്കം ചെയ്യണം. ഭസ്മം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയാനോ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആലപ്പുഴ ജില്ലാഭരണകൂടവും സഭാഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ വിശ്വാസികളെ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയില്‍ മരിച്ച രണ്ടുപേരുടെ സംസ്കാരം ഇന്ന് പള്ളി സെമിത്തേരികളില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button