കോതമംഗലം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദവെളിപ്പെടുത്തല്‍ നടത്തിയ കലാഭവന്‍ സോബി ജോര്‍ജ്ജ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. മാധ്യമപ്രവര്‍ത്തകരുടെ അറിവിലേയ്ക്ക് ‘യാത്രമൊഴി’ എന്ന ശീര്‍ഷകത്തോടുകൂടി ഒരു കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നറിയാം, പറയുവാന്‍ ബാക്കിവച്ച കാര്യങ്ങള്‍ വീഡിയോ രൂപത്തില്‍ റിക്കാര്‍ഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിന്‍ സിസ്റ്റര്‍ പ്രിയ വേണുഗോപാലിനെയും എന്റെ അഭിഭാഷകന്‍ രാമന്‍ കര്‍ത്താ സാറിനൈയും എല്‍പ്പിച്ചിട്ടുണ്ട്. എന്നെക്കൊണ്ട് ശത്രുപക്ഷം മൊഴി നല്‍കിക്കില്ല എന്ന് ഉറപ്പുവന്ന സാഹചര്യത്തിലാണ് ഇങ്ങിനെ ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു.
Read also: മാസ്‌ക് ധരിച്ചില്ല: പോലീസിനെ കണ്ടപ്പോൾ ഭാര്യയുടെ പെറ്റിക്കോട്ട് മാസ്‌ക് ആക്കി യുവാവ്
കുറച്ച് വീഴ്ചകള്‍ പലകാര്യങ്ങളിലും എനിക്ക് ജീവിതത്തില്‍ പറ്റിയിട്ടുണ്ട്. എങ്കിലും അതില്‍ കൂടുതല്‍ ചെയ്യാത്ത കുറ്റങ്ങള്‍ കുറച്ചുപേര്‍ എന്നില്‍ ചാര്‍ത്തി തരുകയാണ് ചെയ്തത്. ഇതിനെ പ്രതിരോധിക്കാന്‍ പേടി ഉണ്ടായിട്ടല്ല പ്രതികരിക്കാത്തത്. എന്നോടുകൂടി മണ്ണടിയേണ്ട കുറച്ച് കാര്യങ്ങള്‍ എന്നെ ഏല്‍പ്പിച്ചിട്ടാണ് ആബേലച്ചന്‍ പോയത്. എന്റെ വളര്‍ത്തച്ഛന്‍ കൂടിയായ ആബേലച്ചന്റെ വാക്ക് പാലിക്കുന്നു എന്നെ ഉള്ളു. ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്ന് പറഞ്ഞ് ഒരു കോമാളിയുടെ വേഷം കെട്ടിച്ചു. ഇതില്‍ മുഖ്യ പങ്ക് വഹിച്ചത് ഇസ്രയേലില്‍ ജോലിചെയ്യുന്ന കോതമംഗലം സ്വദേശിയാണെന്നും ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടെന്നും സോബി അറിയിപ്പില്‍ പറയുന്നു. ഒരു കോമാളിയായിട്ടാണ് മടങ്ങുന്നതെങ്കിലും ഇന്ത്യ കണ്ട ഏറ്റവും ആസുത്രിതമായ കൊലപാതകമായിരുന്നു ബാലുവിന്റെതെന്ന് ചരിത്രം തെളിയിക്കുമെന്നും ഈയവസരത്തില്‍ താന്‍ പറഞ്ഞ കാര്യം ആരും മറക്കരുതെ എന്നും സോബി അഭ്യർത്ഥിക്കുന്നു.
Post Your Comments