തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകുമെന്ന് തോന്നുന്നില്ല. ഇന്നും ചോദ്യം ചെയ്യല്‍ തുടരുകതന്നെയാണ്. എന്‍ ഐ എയുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യല്‍ നടന്നത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍കഴിഞ്ഞിട്ടില്ലെന്നാണു ലഭിക്കുന്ന സൂചനകള്‍. സ്വര്‍ണക്കടത്ത് കേസില്‍ ഭീകരവാദ സംഘടനകള്‍ക്കും ബന്ധമുണ്ടോയെന്നും എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്.
ശിവശങ്കറിനെ ചോദ്യംചെയ്യുന്ന എന്‍ ഐ എ ഉദ്യോഗസ്ഥ കെ ബി വന്ദനയും ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. അര്‍ജുന്‍ റാം മേഘ്വാല്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു തമിഴ് നാട് സ്വദേശിനി ആയ കെ ബി വന്ദന. അതുകൊണ്ടുതന്നെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഭീകരവാദ സംഘടനകളും എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് കൃത്യമായി അറിയാന്‍ സാധിക്കും.
2004 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥയാണ് കെ ബി വന്ദന.
Post Your Comments