COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡിനൊപ്പം ആശങ്കപടര്‍ത്തി പകര്‍ച്ചവ്യാധികളും വർധിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ആശങ്കപടര്‍ത്തി പകര്‍ച്ചവ്യാധികളും വർധിക്കുകയാണ്. പതിനാറ് ദിവസത്തിനിടെ പത്ത് പേരാണ് വിവിധ പനികള്‍ മൂലം മരിച്ചത്. ഡെങ്കിപ്പനിയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം പത്തിന് ആരോഗ്യവകുപ്പ് നല്‍കിയ കണക്കില്‍ വിവിധ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചാണ്. എന്നാല്‍ 26 ന് റിപ്പോർട്ട് ചെയ്ത കണക്കിൽ 15 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനാറ് ദിവസത്തിനിടെ പത്ത് മരണം.

ഡെങ്കി കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 162 എന്നത് 361 ആയി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 2659 പേര്‍ ചികിത്സ തേടി. എലിപ്പനിയും കൂടി. ജൂലൈ പത്തിന് 48 പേര്‍ക്കാണ് എലിപ്പനി ഉണ്ടായിരുന്നതെങ്കില്‍ 89 ആയി വര്‍ധിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ 216 പേര്‍ ചികിത്സ തേടി.

ചിക്കുന്‍ ഗുനിയയും കൂടുന്നു. മലേറിയ, ചെള്ളുപനി തുടങ്ങിയ പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജനുവരി മുതല്‍ ജൂലൈ വരെ 2218 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് ഡെങ്കിക്കേസുകള്‍ വര്‍ധിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button