കൊച്ചി : കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 600 രൂപ വര്‍ധിച്ച് 39200 രൂപയായി. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കും. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഈരീതി തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണവില പവന് 40,000 രൂപപിന്നിട്ടേക്കും. ആഗള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ആറു വ്യാപാരദിനങ്ങളിലായി 160 ഡോളറിന്റെ വര്‍ധന. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി.
കൊവിഡ് വ്യാപനവും അമേരിക്ക ചൈന വ്യാപാര യുദ്ധവും ഓഹരി വിപണിയിലെ ചാഞ്ചാട്ടവും മൂലം ആഗോള തലത്തിൽ സ്വര്‍ണ്ണത്തിൽ നിക്ഷേപങ്ങൾ കൂടുന്നതാണ് വില കുതിച്ചുയരാൻ കാരണം. നിക്ഷേപങ്ങൾ കൂടുന്നതിനാൽ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.
ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങൾ, ദുർബലമായ ഇക്വിറ്റി മാർക്കറ്റുകൾ, സാമ്പത്തിക ശക്തികൾക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തിൽ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോർട്ടുകൾ തുടങ്ങിയവയാണ് സ്വർണത്തെ നിക്ഷേപകർക്കിടയിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്.
Post Your Comments