ബെയ്ജിംഗ് : വിദേശ രാഷ്ട്രങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തുന്നു . പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളെ ഒപ്പം നിര്‍ത്തി ചൈനയുടെ പുതിയ തന്ത്രം , കോവിഡ് വാക്സിന്‍ തരാമെന്ന് വാഗ്ദാനവും . കോവിഡ് പ്രതിരോധം, സാമ്പത്തിക തകര്‍ച്ചയില്‍നിന്നുള്ള തിരിച്ചുവരവ്, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയും തുടര്‍നടപടിയും ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി കൂട്ടുപിടിച്ച് ചൈന ആദ്യ സംയുക്ത വിര്‍ച്വല്‍ യോഗം നടത്തി. നാലിന പദ്ധതിയാണ് ചൈന ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറും നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലിയും പങ്കെടുത്തതായി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കു പകരം സാമ്പത്തിക കാര്യമന്ത്രി മഖ്ദൂം ഖുസ്‌റോ ബക്തിയാര്‍ ആണ് പങ്കെടുത്തത്.
Post Your Comments