അബുദാബി • യു.എ.ഇയില്‍ തിങ്കളാഴ്ച 264 കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 328 പേര്‍ക്ക് രോഗം ഭേദമായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
47,000 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു.
ഇതുവരെ 59,177 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,510 പേര്‍ക്ക് രോഗം ഭേദമായി. 345 പേര്‍ മരണപ്പെട്ടു. നിലവില്‍ 6,322 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, യു.എ.ഇയില്‍ കോവിഡ് 19 വാക്സിനിനായി മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു.
ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ് അബുദാബി, ജി 42 ഹെൽത്ത് കെയർ, സിനോഫാർ, സിഎൻബിജി എന്നിവയുടെ സഹകരണത്തോടെ പരീക്ഷണങ്ങൾ നടക്കുന്നത്.
അതേസമയം, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ നടത്തിയ വോട്ടെടുപ്പിൽ 88 ശതമാനം ദുബായ് നിവാസികളും സർക്കാറിന്റെ കോവിഡ് -19 പ്രതികരണത്തിൽ സംതൃപ്തരാണെന്ന് വെളിപ്പെടുത്തി.
Post Your Comments