Latest NewsKeralaNews

എ​ന്‍​ഐ​എ​യ്ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഐ​എ​യ്ക്ക് മു​ന്നി​ല്‍ ചോദ്യം ചെയ്യലിന് ഹാ​ജ​രാ​കാ​ന്‍ എം. ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും ചെ​ന്നൈ​യി​ല്‍​നി​ന്നു​മു​ള്ള ഉ​യ​ര്‍​ന്ന എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യിട്ടിട്ടുണ്ടെന്നാണ് സൂചന.

Read also: രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും പ്രതിദിനം പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണത്തിലും വര്‍ദ്ധനവ്

ജൂ​ലൈ 23ന് ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐ​എ അ​ഞ്ച് മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​സ്റ്റം​സ് ഒൻപത് മ​ണി​ക്കൂ​റും എ​ന്‍​ഐ​എ അ​ഞ്ചു മ​ണി​ക്കൂ​റുമാണ് ചോദ്യം ചെയ്‌തത്‌. ശി​വ​ശ​ങ്ക​റി​ന്‍റെ​യും പ്ര​തി​ക​ളു​ടെ​യും മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ഇ​ന്നു ചോ​ദ്യം​ചെ​യ്യ​ല്‍ തു​ട​ങ്ങു​ക. ഈ ​വൈ​രു​ധ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം കി​ട്ടു​ന്ന മ​റു​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കുമെന്നും റിപ്പോർട്ടുണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ പ്ര​തി​ക​ള്‍​ക്ക് ശി​വ​ശ​ങ്ക​ര്‍ സ​ഹാ​യം ചെ​യ്തു​വെ​ന്ന​ത് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം നി​ഷേ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍, സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രാ​ണ് ഇ​വ​രെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ നി​ല​പാ​ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button