CinemaLatest NewsNewsIndia

റാണ ദഗ്ഗുബാട്ടിയുടെ വിവാഹം ഓഗസ്റ്റ് 8ന്

മിഹീഖ ബജാജ് ആണ് വധു

ബാഹുബലി സീരീസിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്താകെ ശ്രദ്ധേയനായ താരം റാണ ദഗ്ഗുബാട്ടി വിവാഹ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8നാണ് മിഹീഖ ബജാജുമൊത്തുള്ള വിവാഹം. നേരത്തേ ‘അവള്‍ യെസ് മൂളി’ എന്ന കാപ്ഷനോടെ കാമുകി മിഹീഖ ബജാജിനൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചതോടെയാണ് താരം വിവാഹത്തിന് ഒരുങ്ങുന്നത് പുറത്തായത്. തുടര്‍ന്ന് ലോക്ക്ഡൗണ്‍ കാലയളവില്‍ തന്നെ വിവാഹ നിശ്ചയം നടന്നു. ഇപ്പോള്‍ ഇന്ത്യാ ടുഡേയുടെ ഇ-മൈന്‍ഡ്‌സ് റോക്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തീയതി താരം പുറത്തുവിട്ടത്.

ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം മിഹീഖ നടത്തുന്നുണ്ട്. റാണയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ മാത്രമാണ് മിഹിഖയുടെ വീട്. ജീവിതത്തിലെ മഹത്തായ മുഹൂര്‍ത്തമായി വിവാഹത്തെ കാണുന്നുവെന്നും റാണ പറയുന്നു. ‘ഹാഥി മേരേ സാഥി’ എന്ന പേരിലും തമിഴില്‍ കാടന്‍ എന്ന പേരിലുമുള്ള ചിത്രം, തെലുങ്കില്‍ വിരാടപര്‍വം എന്നിവയാണ് റാണയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. മലയാളത്തില്‍. വിഎം വിനു പ്രഖ്യാപിച്ചിട്ടുള്ള ‘അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ’ എന്ന ചരിത്ര സിനിമയിലും റാണയാണ് നായകന്‍.

 

shortlink

Post Your Comments


Back to top button