Latest NewsKeralaCinemaNews

പാട്ടുകള്‍ കൊണ്ട് സമ്പുഷ്ടമായി പ്രണവ് മോഹന്‍ലാൽ ചിത്രം ‘ഹൃദയം’

പൃഥ്വിരാജിന്റെ ഒരു പാട്ടും ചിത്രത്തിൽ ഉണ്ട്.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാട്ടുകള്‍ കൊണ്ട് സമ്ബുഷ്ടമായ ചിത്രമാണ് ഹൃദയം.

12ല്‍ അധികം ഗാനങ്ങള്‍ ചിത്രത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്.

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പഠിച്ച അതേ കോളേജില്‍ വെച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. മായാനദി താരം ദര്‍ശന രാജേന്ദ്രനാണ് മറ്റൊരു പ്രധാന കഥാപാത്രം. അജു വര്‍ഗീസ്, വിജയ രാഘവന്‍, ബൈജു, അരുണ്‍ കുര്യന്‍ എന്നിവര്‍ക്കു പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button