KeralaCinemaLatest NewsNews

വരനെ ആവശ്യമുണ്ട്,, നല്ലൊരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്’-നടി ലക്ഷ്മി ശർമ്മ.

മലയാളസിനിമയിൽ ഒരുസമയത്ത് നിറഞ്ഞു നിന്ന നായികയുണ്ടായിരുന്നു

മലയാളസിനിമയിൽ ഒരുസമയത്ത് നിറഞ്ഞു നിന്ന  നായികയുണ്ടായിരുന്നു. ലക്ഷ്മി ശർമ്മ.നടി ലക്ഷ്മി ശർമ്മയുടെ ആവശ്യം കേട്ട് അമ്പരന്ന് നിൽക്കുകയാണ് സിനിമാ ലോകം. താരത്തിന് ഒരു വരനെ ആവശ്യമുണ്ട്, മലയാളത്തിലെ നടനോ സംവിധായകനോ ആയാൽ വളരെ സന്തോഷം.ബ്ലസി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിലെ നായികയെ ക്കുറിച്ചാണ് പറയുന്നത്.‘പളുങ്കി’ൽ മമ്മൂട്ടിയുടെ നായികയായി മലയാളസിനിമയിൽ വന്ന ലക്ഷ്മി ശർമ്മ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.കാഴ്ചയിൽ മലയാളിത്തമുള്ള അന്യദേശക്കാരി, അതിനുശേഷം ഒരുപാട് നല്ല മലയാള സിനിമകളിൽ നായികാവേഷത്തിൽ അഭിനയിച്ചു. മലയാളത്തിലെ ഒരുവിധം നായകന്മാരോടൊപ്പമെല്ലാം ലക്ഷ്മി തന്റെ സാന്നിധ്യമറിയിച്ചു. അയാൾ, പളുങ്ക്, മകരമഞ്‌ എന്നിവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങൾ.

പിന്നീട് അവസരങ്ങൾ കുറഞ്ഞു. മലയാളസിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് നടന്മാരെയോ സംവിധായകരെയോ പ്രേമിക്കാൻ മറന്നുപോയ താരം.അത് അബദ്ധമായിപ്പോയി എന്ന് തിരിച്ചറിയുന്നത് പിന്നീടാണ്.മലയാളസിനിമ ഈ നായികാനടിയെ തിരസ്‌കരിച്ചെങ്കിലും ഒരിക്കൽക്കൂടി നല്ലൊരു അവസരം വന്നാൽ അഭിനയിക്കാനുള്ള വലിയ ആഗ്രഹത്തിലാണ് നടി.മലയാളസിനിമയിലുള്ള നടനോ നിർമാതാവോ സംവിധായകരോ ഭർത്താവായി കിട്ടിയാൽ വളരെ സന്തോഷമെന്നും നടി പറയുന്നു. താരത്തിന്റെ അഗ്രഹം കേട്ട് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

shortlink

Post Your Comments


Back to top button