കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് നിയമ സഹായം ലഭ്യമാക്കാന്‍ ഗോള്‍ഡ് മാഫിയയുടെ ഒരു വന്‍ നിര തന്നെ കൊച്ചിയില്‍ തങ്ങുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം. കോടികള്‍ മുടക്കാന്‍ തയാറായാണ് ഈ സംഘം കൊച്ചിയില്‍ ക്യാമ്പടിക്കുന്നതത്രെ .കോടികള്‍ എറിഞ്ഞുകൊണ്ട് ഇന്ത്യയിലെതന്നെമുതിര്‍ന്ന അഭിഭാഷകരുടെ ഒരു നിരതന്നെ ഈ പ്രതികള്‍ക്കായി രംഗത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ഇതും അന്വേഷണ സംഘം വീക്ഷിക്കുന്നുണ്ട്.
ശിവശങ്കറിനുള്ള നിയമസഹായത്തിനു പിന്നിലും അതെ കേന്ദ്രങ്ങള്‍ തന്നെയാണോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംശയം.ദേശദ്രോഹ ബന്ധം ആരോപിക്കുന്ന കേസില്‍ തെളിവുകളോടെ പ്രതി ചേര്‍ത്ത വ്യക്തിയുടെയും മുതിര്‍ന്ന ഐഎ എസ് ഉദ്യോഗസ്ഥന്‍ കൂടിയായ മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും നിയമോപദേശം ഒരേ അഭിഭാഷകനില്‍നിന്നും ആയതും കേസിലെ ആരോപണ വിധേയരുടെ ‘ബന്ധങ്ങള്‍’ ഒരേ കേന്ദ്രങ്ങളില്‍നിന്നുതന്നെ എന്ന് സംശയിക്കത്തക്കതാണ്.
ടെസ്റ്റ് കുറവെന്ന് തെളിയിക്കൂവെന്ന് തോമസ് ഐസക്ക്; കണക്കുമായി വിഡി സതീശൻ
അതേസമയം സരിത്തിന്റെ അഭിഭാഷകനും ഇദ്ദേഹമാണെന്നാണ് റിപ്പോര്‍ട്ടെങ്കിലും താന്‍ തല്‍ക്കാലം സരിത്തിന് നിയമോപദേശം മാത്രമാണ് നല്കിയിട്ടുള്ളതെന്നാണ് അഭിഭാഷകൻ പറഞ്ഞത്. അതേ നിയമോപദേശം തന്നെയാണ് താന്‍ എം ശിവശങ്കറിനും നല്‍കിയതെന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറിനെ ന്യായീകരിച്ചാണ് ഇന്ന് അദ്ദേഹം മാധ്യമങ്ങളുടെ മുന്നിലെത്തിയത്.അതേസമയം ഇന്ന് ഒന്‍പത് മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കര്‍ ഐ എ എസിനെ എന്‍ ഐ എ വിട്ടയച്ചു.
ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ചയും തുടരും. ശിവശങ്കറിനെതിരെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പ്രതികള്‍ അറസ്റ്റിലായ ശേഷം ശിവശങ്കര്‍ അവരെ വിളിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ രാജീവ് പ്രതികരിച്ചു. ശിവശങ്കറിനെതിരെ സരിത് എന്‍ ഐ എയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. സരിത്തിന്റെയും അഭിഭാഷകന്‍ താനാണെന്നും രഹസ്യമൊഴി ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
സ്വപ്‌നയുടെ ഭര്‍ത്താവിന് ഫ്‌ളാറ്റ് എടുത്ത് കൊടുത്തത് കൊണ്ട് ആരെയെങ്കിലും പ്രതി ചേര്‍ക്കാനാകുമോ. മനസ്സിലാക്കിയിടത്തോളം അതൊരു റെന്റ് എ ഡേ അപ്പാര്‍ട്ട്‌മെന്റാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
Post Your Comments