വിചിത്രമായ ഒരു സംഭവമാണ് കാണ്‍പൂരില്‍ അരങ്ങേറിയത്. കാണ്‍പൂര്‍ പോലീസ് ബെക്കോങ്കഞ്ച് പ്രദേശത്ത് മാസ്‌ക് ധരിക്കാത്തതെ ചുറ്റിത്തിരിഞ്ഞ ആടിനെ അറസ്റ്റ് ചെയ്തു. ഈ വാരാന്ത്യത്തിലാണ് സംഭവം. ബെക്കോംഗഞ്ച് പോലീസ് ആടിനെ എടുത്ത് ജീപ്പില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പോലീസ് ആടിനെ അടുത്ത് കൊണ്ടുപോയത് ആടിന്റെ ഉടമ അറിഞ്ഞപ്പോള്‍ അയാള്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടി.തുടര്‍ന്ന് അയാള്‍ പോലീസുകാരോട് അപേക്ഷിക്കുകയും ഒടുവില്‍ തന്റെ ആടിനെ തിരികെ കൊണ്ടുപോകാന്‍ പോലീസ് അനുവദിക്കുകയും ചെയ്തു.
ആടിനെയും കൊണ്ടു വന്ന ഒരാള്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഈ യുവാവിനെ പോലീസ് കണ്ടതും ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയിയെന്നും അതിനാല്‍ പോലീസുകാര്‍ ആടിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നുവെന്നും പിന്നീട് ഞങ്ങള്‍ ആടിനെ അതിന്റെ ഉടമയ്ക്ക് കൈമാറിയെന്നും അന്‍വര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഓഫീസര്‍ സൈഫുദ്ദീന്‍ ബേഗ് പറഞ്ഞു.
അതേസമയം ആടിനെ മാസ്‌ക് ഇല്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ ലംഘനം കണ്ടെത്തിയതായി ആടിനെ കൊണ്ടുവന്ന ഒരു പോലീസുകാരന്‍ സമ്മതിച്ചു. ആളുകള്‍ ഇപ്പോള്‍ അവരുടെ നായ്ക്കളെ മാസ്‌ക് ധരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ എന്തുകൊണ്ട് ഒരു ആടിന് ധരിച്ചു കൂടെ എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു.
Post Your Comments