ലക്നോ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയും കോവിഡ് സാഹചര്യങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ്പി. ആദ്യമായി ഒരു മുഖ്യമന്ത്രി രാജ്ഭവനില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പോകുന്നു. ഇത് ക്രമസമാധാനനിലയെ ബാധിച്ചുവെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കണമെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കാലതാമസം ഉണ്ടാകരുതെന്നും മിശ്ര പറഞ്ഞു.
പകര്‍ച്ചവ്യാധി മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്പോള് സര്‍ക്കാര്‍ എംഎല്‍എമാരെ ജോലി ചെയ്യാന്‍ അനുവദിക്കാതെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും നേരത്തെ ആരോപിച്ചിരുന്നു.അതേസമയം, രാജസ്ഥാന് എംഎല്‍എമാര്‍ക്കെതിരേ സ്പീക്കറുടെ നടപടി സംബന്ധിച്ച വിഷയം ഇന്നു സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സ്പീക്കറുടെ അധികാരത്തില്‍ ഹൈക്കോടതിക്ക് ഇടപെടാമോ എന്നുള്ള വിഷയവും സുപ്രീംകോടതി ഇന്നു പരിശോധിക്കും.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ തന്റെ കൈകളില്‍ ഭദ്രമെന്ന് ഉദ്ധവ് താക്കറെ
രാജസ്ഥാനില്‍ സര്‍ക്കാരിനെതിരേയുള്ള അട്ടിമറി ശ്രമം കോടതി കയറിയതിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് വിവരം. വിഷയം രാഷ്ട്രീയമായി പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, സുപ്രീംകോടതി വരെ പോയ സ്പീക്കറുടെ നടപടി ഉചിതമെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയും സ്പീക്കറും സുപ്രീംകോടതി വരെ പോയത് ശരിയായില്ലെന്നും പരാതി പിന്‍വലിച്ച് വിഷയം രാഷ്ട്രീയമായി പരിഹരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
Post Your Comments