
തിരുവനനന്തപുരം • സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രണ്ട് മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്‍. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് സ്വദേശി മൊഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ്ജ് (85) എന്നിവരാണ് മരിച്ചത്.
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 745 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 161 , മലപ്പുറം 86 , ഇടുക്കി 70 , കോഴിക്കോട് 68 , കോട്ടയം 59 , പാലക്കാട് 41 , തൃശൂര്‍ 40 , കാസറഗോഡ് 38 , കണ്ണൂര്‍ 38 , ആലപ്പുഴ 30 , കൊല്ലം 22 , പത്തനംതിട്ട 17 , വയനാട് 17 , എറണാകുളം 15.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
ആലപ്പുഴ 150 , മലപ്പുറം 88 , എറണാകുളം 69 , തിരുവനന്തപുരം 65 , കൊല്ലം 57 , കാസറഗോഡ് 53 , പത്തനംതിട്ട 49 , വയനാട് 49 , തൃശൂര്‍ 45 , കോഴിക്കോട് 41 , കണ്ണൂര്‍ 32 , ഇടുക്കി 25 , കോട്ടയം 13 , പാലക്കാട് 9.
കഴിഞ്ഞ 24 മണിക്കൂറിനകം 18,417 സാമ്പിളുകള്‍ പരിശോധിച്ചു.1,55,148 പേരാണ് നിരീക്ഷണത്തിലുള്ളത്. 9397 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9611.
ഇതുവരെ ആകെ 3,54,480 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 495 ആയി.
Post Your Comments