മഹാരാഷ്ട്ര : രോഹയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ തൊഴിലാളിയായ പ്രതിയെ റായ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി അവളെ താഴ്വരയ്ക്ക് സമീപം കൊണ്ടുപോയി. അവിടെവെച്ച് കല്ലുകൊണ്ട് മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ആയിരുന്നു. തംദി ഗ്രാമവാസിയായിരുന്നു പെണ്‍കുട്ടി. തംഷെത് ഗ്രാമത്തിലെ തൊഴിലാളിയാണ് പ്രതി. അന്വേഷണം തുടങ്ങി 12 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് അയച്ചു. തിങ്കളാഴ്ച രാവിലെയാണ് പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ആറുമാസം പ്രായമുള്ള ഒരു മകളുണ്ട്. ബലാല്‍സംഗവും കൊലപാതകവും ലക്ഷ്യമിട്ട ആക്രമണമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരം 5.45 ഓടെ ഗ്രാമപഞ്ചായത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ (40) മുത്തച്ഛനെ കൊണ്ടുവരാന്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തംഷെറ്റിലേക്ക് അയക്കുകയായിരുന്നു. തംഷെറ്റിന്റെ അടുത്തേക്ക് നടക്കുകയായിരുന്ന പ്രതി പെണ്‍കുട്ടിയോട് സ്‌കൂട്ടറില്‍ ലിഫ്റ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇര നിരസിച്ചു. അയാള്‍ക്ക് പെണ്‍കുട്ടിയെ അറിയാമായിരുന്നു, പക്ഷേ അവള്‍ക്ക് അവനെ അറിയാമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അവള്‍ക്ക് ലിഫ്റ്റ് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതി അവളെ ആക്രമിക്കുകയുമായിരുന്നു എന്ന് റായ്ഗഡ് പൊലീസ് സൂപ്രണ്ട് അനില്‍ പരസ്‌കര്‍ പറഞ്ഞു.
അയാള്‍ അവളെ ആക്രമിക്കുകയും അവളുടെ തലമുടിയില്‍ പിടിച്ച് താഴ്വരയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. അവിടെവെച്ച് അയാള്‍ അവളെ ആവര്‍ത്തിച്ച് തലയില്‍ കല്ലുകൊണ്ട് അടിച്ചു. അവള്‍ ബോധം പോയ ശേഷം അയാള്‍ അവളെ ബലാത്സംഗം ചെയ്തു എന്ന് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തുടര്‍ന്ന് അയാള്‍ അവളുടെ ശരീരം കുറ്റിക്കാട്ടില്‍ ഒരു വലിയ പാറക്കല്ലില്‍ ഉപേക്ഷിച്ച് ഓടിപ്പോയി. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഒരു തിരച്ചില്‍ നടത്തി. രാത്രി 9.30 ഓടെ റോഡിന്റെ വശത്ത് ഒരു സ്‌കൂട്ടര്‍ കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്തിയില്ല. പിന്നീട് അവര്‍ താഴ്വരയിലേക്ക് പോയി, അവിടെ അവളുടെ മൃതദേഹം പാറക്കെട്ടില്‍ കണ്ടെത്തുകയായിരുന്നു.
പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് എട്ട് ടീമുകള്‍ രൂപീകരിച്ചിരുന്നു. തംഷെറ്റില്‍ നിന്നുള്ള ഗ്രാമീണന്റെ സാന്നിധ്യം സംശയിച്ചതോടെ പൊലീസിന് ഏകദേസം കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു. അതിന് കാരണം റൂട്ടിന് മുന്നിലുള്ള ഒരേയൊരു റെസിഡന്‍ഷ്യല്‍ ഏരിയ തംഷെറ്റ് ഗ്രാമമാണ്, മാത്രമല്ല റൂട്ടിനെക്കുറിച്ച് അറിവില്ലാത്ത ഒരാള്‍ക്ക് ഈ കൃത്യത്തില്‍ പങ്കാളിയാകാന്‍ സാധ്യതയില്ല എന്ന നിരീക്ഷണമായിരുന്നു.
അന്വേഷണത്തെത്തുടര്‍ന്ന് തങ്ങള്‍ 12 മണിക്കൂറിനുള്ളില്‍ പ്രതിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്നും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കുറ്റം ചെയ്തത് ഇയാള്‍ ഒറ്റയ്ക്കാകാം എന്നാണ് സംശയിക്കിന്നതെന്നും പക്ഷേ രണ്ടാമതൊരു വ്യക്തി കൂടി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ തങ്ങള്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും റായ്ഗഡിലെ അഡീഷണല്‍ സൂപ്രണ്ട് സച്ചിന്‍ ഗുഞ്ചല്‍ പറഞ്ഞു.
Post Your Comments