തിരുവനന്തപുരം: ശക്തമായ കടലാക്രമണത്തില്‍ ശംഖുമുഖം-എയര്‍കാര്‍ഗോ റോഡ് പൂര്‍ണമായും തകര്‍ന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കടലാക്രമണത്തില്‍ റോഡിന്റെ പകുതി ഭാഗവും തകര്‍ന്നു വീണു. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ തിരയടിയില്‍ ബാക്കി റോഡുകളും വിണ്ടുകീറിത്തുടങ്ങിയിരുന്നു. റോഡിന്റെ അടിഭാഗത്തുള്ള മണല്‍ തിരയടിയില്‍ ഇളകി. ഇതിനുപിന്നാലെയാണ് ഇന്നലെ റോഡ് പൂര്‍ണമായും തകര്‍ന്നത്. രണ്ട് ദിവസമായി ശംഖുംമുഖം തീരത്ത് കടലാക്രമണം രൂക്ഷമാണ്.
ശക്തമായ തിരയടികളില്‍ റോഡിന്റെ അടിഭാഗത്ത് നിന്നും മണല്‍ ഇളകി പോകുകയായിരുന്നു. റോഡിന്റെ പകുതിയില്‍ ഉണ്ടായിരുന്ന ബാരിക്കേഡടക്കം തകര്‍ന്നു വീഴുകയായിരുന്നു. ശംഖുമുഖത്തെ ജനങ്ങള്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
Post Your Comments