ഒരു കാലത്തും ഇന്ത്യ ഒരു രാജ്യത്തേക്കും നുഴഞ്ഞു കയറുകയോ അതിര്‍ത്തി ലംഘിക്കുകയോ ചെയ്തിട്ടില്ല.. പക്ഷേ നമുക്കെതിരെ വന്ന ഒന്നിനും നമ്മള്‍ മറുപടി നല്‍കാതിരുന്നിട്ടില്ല …രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികരെ അനുസ്മരിച്ച് സുരേഷ് ഗോപി എംപി

 

തിരുവനന്തപുരം : ഒരു കാലത്തും ഇന്ത്യ ഒരു രാജ്യത്തേക്കും നുഴഞ്ഞു കയറുകയോ അതിര്‍ത്തി ലംഘിക്കുകയോ ചെയ്തിട്ടില്ല.. പക്ഷേ നമുക്കെതിരെ വന്ന ഒന്നിനും നമ്മള്‍ മറുപടി നല്‍കാതിരുന്നിട്ടില്ല …രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികരെ അനുസ്മരിച്ച് സുരേഷ് ഗോപി എംപി. സുരേഷ് ഗോപി എംപിയുടെ വാക്കുകള്‍ ഇങ്ങനെ…

1999 ല്‍ കാര്‍ഗില്‍ യുദ്ധ സമയത്ത് മലയാള ചിത്രം വാഴുന്നോരുടെ ചിത്രീകരണം നടക്കുകയായിരുന്നു. സംവിധായകന്‍ ജോഷിയോട് അനുവാദം വാങ്ങിയാണ് വീരമൃത്യു വരിച്ച തൃപ്പൂണിത്തറയിലെ ലെഫ്. കേണല്‍ വിശ്വനാഥന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തെ ഒരു നോക്ക് അവസാനമായി കാണാനാണ് പ്രയാസങ്ങളെയെല്ലാം അതിജീവിച്ച് അവിടെയെത്തിയത്. അന്ന് കുടുംബക്കാര്‍ മാത്രം പങ്കെടുത്ത അവസാന നിമിഷത്തിലെ ആ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ രാജ്യസമര്‍പ്പണമെന്ന നിലയില്‍ താന്‍ കാണുന്നത് ആ നിമിഷമാണെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. കാര്‍ഗിലില്‍ ജീവത്യാഗം ചെയ്ത ജെറി, അതിന് ശേഷം കേണല്‍ നിരഞ്ജന്‍, സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ മരിച്ചു പോയ സുധീഷ് ഇവരുടെയെല്ലാം കുടുംബത്തിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ സാധിച്ചു. ഈ ദിവസം ഇന്ത്യന്‍ ജനതയുടെ വിജയത്തില്‍ സന്തോഷക്കണ്ണീരോടെ ചേരുന്നതായും അദ്ദേഹം എഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തില്‍ പറഞ്ഞു.
ഒരു കാലത്തും ഇന്ത്യ ഒരു രാജ്യത്തേക്കും നുഴഞ്ഞു കയറിയിട്ടില്ല. ലംഘിച്ചിട്ടില്ല. പക്ഷേ നമുക്കെതിരെ വന്ന ഒന്നിനും നമ്മള്‍ മറുപടി നല്‍കാതിരുന്നിട്ടില്ല. സമാധാനത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. പക്ഷേ നടുവളച്ച് സമാധാനത്തിന് വേണ്ടി യാചിക്കില്ല. രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്തുള്ള നുഴഞ്ഞുകയറ്റശ്രമത്തെ, അധിനിവേശ ശ്രമത്തെ വളരെ മര്യാദയോടെയാണ് നമ്മള്‍ തടഞ്ഞത്. ഇന്ത്യന്‍ സൈന്യത്തിന്റെ ആ മര്യാദ ലോകം വാഴ്ത്തുന്നതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ നടത്തിയ നുഴഞ്ഞുകയറ്റത്തെ ചെറുക്കാനായി കാര്‍ഗിലില്‍ ഇന്ത്യ നടത്തിയ വീരപോരാട്ടത്തിന് ഇന്ന് 21 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ സാഹചര്യത്തിലായിരുന്നു സുരേഷ് ഗോപി എം.പിയുടെ വാക്കുകള്‍

Share
Leave a Comment