ന്യൂഡൽഹി: മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ ജൂലൈ 27 മുതൽ മഹാരാഷ്ട്രയിൽ പ്ലാസ്മ ദാന പദ്ധതി ആരംഭിക്കും. ഉദ്ധവ് താക്കറേയുടെ ജന്മദിനമാമാണ് ജൂലൈ 27. കൊവിഡ് രോഗമുക്തി നേടിയ 500 ലധികം ആളുകൾ പ്ലാസ്മ ദാനം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുംബൈയിലെ ധാരാവിയിൽ കൊവിഡ് രോഗമുക്തി നേടിയ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പ്ലാസ്മ ദാൻ സങ്കൽപ് അഭിയാനിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ കാമരാജ് മെമ്മോറിയൽ സ്കൂളിൽ നടത്താനിരിക്കുന്ന പ്ലാസ്മ ദാന ക്യാംപിനായി പ്രാഥമിക പരിശോധന ആരംഭിച്ചതായി എംപി രാഹുൽ ഷെവാലെ അറിയിച്ചു.
Read also: തന്റെ സര്‍ക്കാറിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയില്‍ അല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
50 പേരിൽ പ്രാഥമിക പരിശോധന നടത്തിയതായും കൊവിഡിനെ ജയിച്ച ധാരാവിയിലെ ജനങ്ങൾ ലോകത്തിന്റെ ഹൃദയം കവരാൻ ഒരുങ്ങുകയാണെന്നും ഷെവാലെ പറയുകയുണ്ടായി. ബൃഹൻമുംബൈ മുനിസിപ്പൽ കോർപറഷന്റെ കണക്ക് അനുസരിച്ച് ഇവിടെ കൊറോണ വൈറസ് രോഗികളുടെ ആകെ എണ്ണം 2519 ആണ്. 2141 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയിരിക്കുന്നത്.
Post Your Comments