റിയാദ് : സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു. ഇന്ന് പുതുതായി 1968 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2541 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,20,323ഉം രോഗബാധിതരുടെ എണ്ണം 2,66,941ഉം ആയി.
രാജ്യത്തെ രോഗമുക്തി നിരക്ക് 82.3 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 43,885 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2120 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ് ഇരുപത്തിയാറ് വരെ രാജ്യത്ത് ഇതുവരെ ആകെ 30,47,661 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 57,216 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി
പുതിയ രോഗികൾ കൂടുതല്‍ 208 പേര്‍ അൽ ഹോഫുഫിലാണ് , 195: തായ്ഫ്, 126: റിയാദ്, 109: മക്ക, 90: ഹഫർ അൽ ബാറ്റിൻ, 86: മുബാറസ്, 77: ബുറൈദ, 64: ദമ്മാം 59: മദീന 58: ഉനൈസ, 41: ജിദ്ദ തുടങ്ങി സദിയിലെ ചെറുതും വലുതുമായ 126 നഗരങ്ങളില്‍ നിന്നും 1968 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments