ദുബായ് : വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്തു. ദുബായിലെ നയിഫ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യപിച്ചെത്തിയ ഇന്ത്യക്കാരനായ യുവാവാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. നഗ്നദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും വിവരം പുറത്തുപറഞ്ഞാൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡിപ്പിച്ചശേഷം മുറിയിലെ അലമാരിയിൽനിന്ന് 200 ദിർഹം മോഷ്ടിക്കുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ദുബായ് കോടതിയിൽ ഇന്നു വിചാരണ തുടങ്ങി.
39 കാരിയായ ഇന്ത്യൻ യുവതി തന്റെ മകനെ സ്‌കൂൾ ബസ് പിക്ക് അപ്പ് പോയിന്റിലേക്ക് കൊണ്ടുവിട്ടു തിരികെ എത്തിയപ്പോഴാണ് പിന്നാലെ എത്തിയ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. “ഞാൻ എന്റെ മകനെ വിട്ടശേഷം വീട്ടിലേക്ക് കയറുമ്പോൾ. ആരോ എന്റെ തൊണ്ടയിൽ ഒരു കത്തി വച്ച് അപ്പാർട്ട്മെന്റിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. ഈ സമയം ഞാൻ ഉറക്കെ നിലവിളിച്ചു, പക്ഷേ ആരും അത് കേട്ടില്ല. ചെറുത്തുനിൽക്കാൻ നോക്കിയെങ്കിലും അയാൾ എന്നെ കിടപ്പുമുറിയിലേക്ക് തള്ളിവിട്ടു, ” യുവതി പറഞ്ഞു.
അതിനുശേഷം കത്തികാട്ടി യുവതിയോട് പ്രതി വസ്ത്രം അഴിക്കാൻ നിർബന്ധിച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു. “അയാൾ 200 ദിർഹം മോഷ്ടിച്ചു, പോലീസിനെ അറിയിച്ചാൽ ക്ലിപ്പ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. അയൽപക്കത്തെ സൂപ്പർ മാർക്കറ്റിലേക്കു ഞാൻ പോകുമ്പോഴെല്ലാം അയാൾ എന്നെ നിരീക്ഷിക്കാറുണ്ട് ”- യുവതി പറഞ്ഞു. പീഡനത്തിന് ഇരയായ വിവരം ഭർത്താവിനോട് പറഞ്ഞശേഷം നെയ്ഫ് പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം ഒരു സംഘം ഉദ്യോഗസ്ഥർ തിരിച്ചറിയുകയും അറസ്റ്റുചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ബലാത്സംഗം, കവർച്ച, അനധികൃതമായി മദ്യം കഴിക്കൽ എന്നീ കുറ്റങ്ങളാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments