Latest NewsKeralaCinemaNews

യവനികയുടെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കാന്‍ ഫഹദ് ഫാസില്‍

റീമേക്ക് അവകാശം സ്വന്തമാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന് ഫഹദ് ഫാസില്‍

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് കള്‍ട്ട് ക്ലാസ്സിക് ചിത്രം യവനികയുടെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കാന്‍ ഫഹദ് ഫാസില്‍. നടന്‍ 1982ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കെ. ജി ജോര്‍ജാണ് സംവിധാനം ചെയ്തത്. യവനിക ത്രില്ലിംഗ് മിസ്റ്ററി – മര്‍ഡര്‍ ജോണറിലായിരുന്നു ഒരുക്കിയിരുന്നത്.

മമ്മൂട്ടി , ഭരത് ഗോപി, ജലജ, വേണു നാഗവള്ളി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു കള്‍ട്ട് ചിത്രം എന്ന നിലയിലായിരുന്നു യവനിക വാഴ്ത്തപ്പെട്ടിരുന്നത്.ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന് ഫഹദ് ഫാസില്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചു. അതേസമയം യവനികയെ ആസ്പദമാക്കി ഒരു ബുക്ക് അണിയറയില്‍ ഒരുങ്ങുകയാണ്.

തബലിസ്റ്റ് ആയ അയ്യപ്പനെ കാണാതെ പോകുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് യവനികയുടെ കഥ. വലിയ കലാകാരനാണ് തബലിസ്റ്റ് അയ്യപ്പന്‍. എല്ലാ തിന്മകളുമുള്ള മനുഷ്യനും രണ്ടുതരം എക്സ്ട്രീം നേച്ചര്‍ ഉള്ള കഥാപാത്രത്തിന്റെ മികവാണ് സിനിമയ്ക്ക് മിഴിവ് കൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button