ദുബായ് • എൻഎംസി ഹെൽത്ത് ചെയർമാൻ ബി ആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) കോടതിയുടെ ഉത്തരവ്. ഡച്ച് വായ്പക്കാരനായ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ബ്രാഞ്ചിന്റെ അഭ്യർത്ഥന മാനിച്ചാണ് ദുബായ് കോടതിയുടെ തീരുമാനം.
എൻഎംസി, ബിആർ ഷെട്ടി എന്നിവർക്കെതിരെ 2013 ൽ 8.4 മില്യൺ ഡോളർ (31 മില്യൺ ദിർഹം) വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്ക് കേസ് ഫയൽ ചെയ്തിരുന്നു. 2013 ല്‍ തയ്യാറാക്കുകയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുതുക്കുകയും ചെയ്ത കരാര്‍ പ്രകാരം നല്‍കിയ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്‍റെ പരാതി.
വായ്പ നൽകിയയാളുടെ അനുമതിയില്ലാതെ 8.4 മില്യൺ ഡോളർ വരെ മൂല്യമുള്ള ആസ്തികൾ വിൽക്കരുതെന്ന് മുൻ എൻഎംസി ചെയർമാനോട് ദുബായ് കോടതി ഉത്തരവിട്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. കടമോ മറ്റ് സാമ്പത്തിക ബാധ്യതകളോ ഇല്ലാത്ത മറ്റ് സ്വത്തുക്കൾ വിൽക്കാൻ തനിക്ക് കഴിയുമെന്ന് ബി ആർ ഷെട്ടി വാദിച്ചു.
യു.എ.ഇയിലെ ആസ്തികൾ എൻ.എം.സി ഹെൽത്ത്, ബി.ആർ.എസ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ്സ്, ഫിനാബ്ലർ എന്നിവയിലെ ആസ്ഥികളാണ് മരവിപ്പിച്ചത്.
കമ്പനിയുടെ തകര്‍ച്ചയെത്തുടര്‍ന്ന് യു.എ.ഇ വിട്ട ഷെട്ടി ഇപ്പോള്‍ ഇന്ത്യയിലാണ് താമസം.
Post Your Comments