ചെന്നൈ: ഇന്ത്യയിലെ കൊവിഡ്-19 വാക്‌സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ചെന്നൈ എസ്.ആര്‍.എം മെഡിക്കല്‍ കോളേജ് ഹോസ്‌പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ആരംഭിച്ചു. 18നും 55നും മദ്ധ്യേ പ്രായമുള്ള ആരോഗ്യമുള്ള വ്യക്തികളിലാണ് പരീക്ഷണം നടത്തുന്നത്. രണ്ട് പേർക്ക് കഴിഞ്ഞദിവസം വാക്‌സിന്‍ നല്‍കിയിരുന്നു. രണ്ടാഴ്‌ചയ്ക്ക് ശേഷം വീണ്ടും വാക്‌സിന്‍ നല്‍കും. ഫലങ്ങളും നിരീക്ഷണ റിപ്പോര്‍ട്ടും ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ഐ.സി.എം.ആര്‍) സമര്‍പ്പിക്കുമെന്ന് ആശുപത്രി ഡീന്‍ ഡോ.എ. സുന്ദരം വ്യക്തമാക്കി.
Read also: സംസ്ഥാനത്ത് 1103 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : 1049 പേർ രോഗമുക്തി നേടി
ഹൈദരാബാദിലെ നിസാംസ് ഇന്‍സ്‌റ്രിറ്റ്യൂട്ടിന് ശേഷം കൊവാക്‌സിന്‍ പരീക്ഷിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ആശുപത്രിയാണ് എസ്.ആര്‍.എം. ഐ.സി.എം.ആറുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. എസ്.ആര്‍.എം ഉള്‍പ്പെടെ രാജ്യത്തെ 12 സ്ഥാപനങ്ങള്‍ക്കാണ് വാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതിയുള്ളത്.
Post Your Comments