ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ 3,338 കോവിഡ് രോഗികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ. ആകെ രോഗബാധിതരുടെ ഏഴ് ശതമാനമാണിത്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. വൈറസ് പോസിറ്റീവായ കുറച്ചു പേരെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയെങ്കിലും 3,338 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പരിശോധനയ്‌ക്കെത്തിയ മിക്കവരും തെറ്റായ ഫോണ്‍ നമ്പറും മേല്‍വിലാസവുമാണ് നല്‍കിയതെന്നും മുന്‍സിപ്പല്‍ കമ്മിഷണര്‍ എന്‍ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി.
പരിശോധനാഫലം പോസിറ്റീവായവര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചതായതായി വിവരം ലഭിച്ചിട്ടില്ല. രോഗബാധയുള്ള എല്ലാവരേയും കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാഥമിക പരിഗണനയെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണ്‍ അറിയിച്ചു. അതേസമയം കര്‍ണാടക സംസ്ഥാനത്തിലെ പകുതിയോളം കോവിഡ് കേസുകള്‍ ബെംഗളൂവില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post Your Comments