Latest NewsNewsInternational

ആളില്ലാ യുദ്ധവിമാനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് യുഎസ് : ചൈനയുടെ മേല്‍ക്കൈ കുറയ്ക്കാന്‍ അമേരിക്ക… ഇന്ത്യയ്ക്ക് വലിയ നേട്ടം

വാഷിങ്ടന്‍ : ആളില്ലാ യുദ്ധവിമാനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് യുഎസ് . ഇന്ത്യയ്ക്ക് വലിയ നേട്ടം. പുതിയ നയപ്രകാരം മണിക്കൂറില്‍ 800 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ സഞ്ചരിക്കുന്ന ഡ്രോണുകള്‍ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമിന് (എംടിസിആര്‍) വിധേയമായിരിക്കില്ല. രാജ്യാന്തര തലത്തില്‍ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് എംടിസിആര്‍. ഇതുപ്രകാരം 35 രാജ്യങ്ങളുമായി മാത്രമാണു യുഎസിന് ആയുധക്കച്ചവടം നടത്താന്‍ സാധിക്കുക.

read also : ജമ്മു- കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. : തിരിച്ചടിച്ച് സൈന്യം

കരാറില്‍ ഇളവു വരുത്തുന്നതോടെ ചൈനീസ് ഡ്രോണുകള്‍ കൂടുതലായി വാങ്ങുന്ന സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ യുഎസിനു ഡ്രോണ്‍ കയറ്റിയയ്ക്കാന്‍ സാധിക്കും. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചൈനയില്‍നിന്നാണു ഡ്രോണുകള്‍ വാങ്ങുന്നത്. എംടിസിആര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയ നടപടി യുഎസിന്റെ പങ്കാളികളുടെ ശേഷി വര്‍ധിപ്പിക്കുകയും അതിലൂടെ ദേശസുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നു വൈറ്റ് ഹൗസ് സെക്രട്ടറി കെയ്ലി മക്‌നാനി പറഞ്ഞു. ഡ്രോണ്‍ വ്യാവസായം വിപുലീകരിക്കുന്നതിലൂടെ യുഎസിന്റെ സാമ്പത്തിക ഭദ്രതയും മെച്ചപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button