Latest NewsKeralaNews

സ്വന്തം ജീവനക്കാരന്റെ ഭാര്യയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ : സി.പി.എം നേതാവ് ഒളിവില്‍

കോട്ടയം • സ്വന്തം ജീവനക്കാരന്റെ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്‌ആപ്പില്‍ പുറത്തായതോടെ സി.പി.എം പ്രാദേശിക നേതാവ് ഒളിവില്‍. വാകത്താനം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ നേതാവാണ്‌ ഒളിവില്‍ പോയത്.

പഞ്ചായത്തിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന ഈ നേതാവിന്റെ കീഴില്‍ നിരവധി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഒരു ജീവനക്കാരന്റെ ഭാര്യയുമൊത്തുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമാകുകയും യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെ‌ടാന്‍ ഒരുങ്ങുകയും ചെയ്‌തതോടെ നേതാവ് മുങ്ങുകയായിരുന്നു.

തൊഴിലാളിയുടെ ഭാര്യയ്ക്ക് ഒപ്പം കാറിലിരുന്ന് പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങളുടെ സെല്‍ഫിയാണ് പുറത്തായിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ക്ക് ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ട്. വിവാദമായതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി കാണിച്ച്‌ സി.പി.എം വാകത്താനത്തും പരിസരത്തും പോസ്റ്റര്‍ പതിച്ചു.

പോലീസ് കേസകുന്നതിന് മുന്‍പ് സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടി നേതൃത്വം ആരംഭിച്ചിട്ടുണ്ട്. നേതൃത്വം യുവതിയു‌ടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടതായി അറിയുന്നു. നേതാവ് അതീവ രഹസ്യമായി ഫോണില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങള്‍ എങ്ങനെ പുറത്തായി എന്നത് സംബന്ധിച്ച് ഇതുവരെ സൂചനയൊന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button