ഓണ്‍ലൈന്‍ ക്ലാസ്സ് നടക്കുമ്പോള്‍ മുത്തശ്ശി ക്ലാസ് അറ്റന്‍ഡ് ചെയ്തു നോട്ടുകള്‍ എഴുതുന്നതും കുട്ടി തല താഴേക്ക് ആക്കി തിരിഞ്ഞു കിടക്കുന്നതുമായ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ആ സന്ദര്‍ഭത്തെ തന്റെ കരവിരുതിലൂടെ മറ്റൊരു അര്‍ത്ഥത്തില്‍ പകര്‍ത്തിയ പ്രസീല്‍ ദിവാകരന്റെ വേറിട്ട ചിന്താഗതിയും കരവിരുതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോള്‍ പ്രസീല്‍ ദിവാകരന്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. അദ്ദേഹത്തിന്റെ മനോഹരമായ ചിത്രവും അതിലും മനോഹരമായ തലക്കെട്ടും ചിത്രത്തെ മാത്രമല്ല പ്രസീലിനേയും സിനിമേലെടുത്തു. ഒരു കലാകാരന്‍ എന്നാല്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരാളായിരിക്കേണം. അത്തരത്തില്‍ ഏറെ സാമൂഹിക പ്രസക്തിയുള്ള സാമൂഹിക പ്രതിബദ്ധയുള്ള ഒരു കലാകാരനാണ് പ്രസീല്‍.
രാഷ്ട്രീയത്തിലെ ശരികേടുകളെ ആക്ഷേപ ഹാസ്യത്തിലൂടെ ശക്തമായി വിമര്‍ശിക്കുന്ന നിരവധി വരകള്‍ പ്രേസലിന്റേതായി ഉണ്ട്. വാളയാറില്‍ നീതി അകലെയായപ്പോഴും ശക്തമായ വരകളിലൂടെ പ്രതിഷേധമുയര്‍ത്തി ആ കലാകാരന്‍ മുന്നിലുണ്ടായിരുന്നു. പ്രകൃതിയും പൂക്കളും ഗൃഹാതുരത്വം വിളിച്ചോതുന്ന പഴയ ഓര്‍മ്മകളുമെല്ലാം പ്രേസലിന്റെ ക്യാന്‍വാസിന് ഭംഗി പകര്‍ന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കണ്ണോടിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ കരവിരുതും സാമൂഹിക പ്രതിബദ്ധതയും ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. ഒരു ചിത്രത്തിലൂടെ ഒരു വിഷയത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിലും അത് തന്റേതായ കരവിരുതിലൂടെ അറിയിക്കുരയും ചെയ്യുന്ന അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ കാണാം.
https://www.facebook.com/photo.php?fbid=1474001732801807&set=pb.100005759837373.-2207520000..&type=3
https://www.facebook.com/photo.php?fbid=1373236599544988&set=pb.100005759837373.-2207520000..&type=3
https://www.facebook.com/photo.php?fbid=1440760746125906&set=pb.100005759837373.-2207520000..&type=3
https://www.facebook.com/photo.php?fbid=1363401880528460&set=pb.100005759837373.-2207520000..&type=3
https://www.facebook.com/photo.php?fbid=1329325370602778&set=pb.100005759837373.-2207520000..&type=3
Post Your Comments