കൊല്ലം: പാറമടയിലെ വെള്ളക്കെട്ടില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്. കഴിഞ്ഞ 18 നാണ് കുന്നത്തുർ പൂതക്കുഴി ലക്ഷ്മിഭവനത്തിൽ അമലി(25)നെ പനംതോപ്പ് പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേവലം ഒരു ആത്മഹത്യയായി കേരളാ പോലീസ് ഈ മരണം ഒതുക്കുന്നതിന് മുൻപ്.. കൃത്യമായ അന്വേഷണം ആവശ്യപ്പെടുക എന്നത് മാത്രം ചെയ്യുക എന്നാണ് യുവജനസംഘടനകളുടെ നേതാക്കളോടെ യുവാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………………..
രണ്ട് ദിവസമായി എനിക്ക് ഒരു പരിചയവുമില്ലാത്ത ഇവൻ എന്റെ ഉറക്കം കളഞ്ഞിട്ട്…..
ആത്മാവ് എന്നതിൽ സത്യം വല്ലതും ഉണ്ടെങ്കിൽ ഇവൻ എന്നോടൊപ്പം ഉണ്ട്…cinema style dialogue അല്ല. ഉറക്കത്തിൽ നിന്ന് പല തവണ ഞെട്ടിയുണർത്തിയിട്ടുണ്ട്..
ബജാജ് ഫിൻസെർവ് എന്ന പേരിൽ(ബജാജ് ഫിൻസർവിന്റെ പേര് ദുരുപയോഗം ചെയ്തത് ആവാം. കടം വാങ്ങിച്ചും കഷ്ടപ്പെട്ടും ഒരു Persnl Loan ഒപ്പിക്കാനായി ഒരുപാട് പൈസ അവർക്ക് ഇവൻ കൊടുത്തു. പണം കിട്ടിയ ശേഷം അവർ ഇവനെ മൈൻഡ് ചെയ്യാതെ ആയി. ഇന്നു കിട്ടും നാളെ കിട്ടും എന്ന് പറഞ്ഞ് കടം വാങ്ങിച്ചവരെ അവൻ സമാധാനിപ്പിച്ചിരുന്നു.
രണ്ട് ദിവസം മുൻപ് മൃതദേഹം കുന്നത്തൂർ താലൂക്കിലെ നെടിയവിളയ്ക്കടുത്ത് പാറമടയിൽ നിന്നും കിട്ടി. അമൽ എന്നാണ് പേര്, വീട് ഭൂതക്കുഴിയിൽ.
യുവജന സംഘടനകൾ DYFI, YOUTH CONGRESS, YOUVA MORCHA ഈ നാട്ടിൽ നിറഞ്ഞ് നിൽക്കുന്ന നിങ്ങളിലാരും ഈ മരണം കണ്ടില്ല എന്നാണോ…
ABVP, KSU, SFI നിങ്ങളും കണ്ടില്ലേ കൊറോണയുടെ ഇടയ്ക്ക് ഈ വാർത്ത.
രാഷ്ട്രീയക്കാർക്ക് ഇവന് വേണ്ടി സംസാരിക്കാൻ നേരമില്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി കൊടി പിടിക്കുന്ന ഒരുപാട് പേരെ പുനർചിന്തനം നടത്തിക്കാൻ മാത്രമുള്ള നേരമാണിത്. ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും കൊടിയുമായി നിങ്ങളവനെ കണ്ട് കാണില്ല.. അവൻ അവന്റെ ജീവിതത്തിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. ഈ മരണം വെറുമൊരു ആത്മഹത്യയല്ല… എന്തൊക്കെയോ ദുരൂഹതകൾ ഇതിന് പിന്നിലുണ്ട്.
കേവലം ഒരു ആത്മഹത്യയായി കേരളാ പോലീസ് ഈ മരണം ഒതുക്കുന്നതിന് മുൻപ്.. കൃത്യമായ അന്വേഷണം ആവശ്യപ്പെടുക എന്നത് മാത്രം ചെയ്യുക.. ഒരു തൊഴിലും, വായ്പയും ഒക്കെ ആഗ്രഹിക്കുന്ന നിറമുള്ള സ്വപ്നവും പകിട്ടുള്ള ജീവിതവും ആഗ്രഹിക്കുന്ന നിരവധി ചെറുപ്പക്കാർ ഈ ചതി വലകളിൽ ഇപ്പഴും പെട്ട് കൊണ്ടിരിക്കുകയായിരിക്കും. ആരോ കുറച്ച് പേരുടെ പണക്കൊതിയിൽ ഇതു പോലെ നിരപരാധികൾ ഇനിയും ചെന്ന് ചാടരുത്…
ഇവൻ എനിക്കും നിങ്ങൾക്കും ആരുമല്ല, എങ്കിലും ഇവനേപ്പോലുള്ള നിരപരാധികൾ ഇനിയാവർത്തിക്കരുത് എന്നത് യുവജനസംഘടനകളുടെ ആദരണീയ നേതാക്കളായ നിങ്ങളുടെ കർത്തവ്യമാണ്
Dinesh Babu, രഞ്ജിത് റാം, Shibu Gopal Shibu Muthupilakkadu Kiran Abvp Kannan Nair സന്തോഷ് എസ്സ് K Ganesh Sandeep G Varier
നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക. അപേക്ഷയാണ്
Post Your Comments