COVID 19Latest NewsKeralaNews

സംസ്ഥാനത്ത് 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 968 പേർ രോഗമുക്തി നേടി

തിരുവനന്തപുരം • കേരളത്തിൽ വെള്ളിയാഴ്ച 885 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 968 പേർ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 106 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 82 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 69 പേർക്കും, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 50 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 33 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 23 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 18 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ മുരുഗൻ (44), ആലപ്പുഴ ജില്ലയിലെ മറിയാമ്മ (85), കാസർഗോഡ് ജില്ലയിലെ ഖയറുന്നീസ (48), മാധവൻ (68) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 54 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 56 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 156 പേർക്കും, കൊല്ലം ജില്ലയിലെ 123 പേർക്കും, കാസർഗോഡ് ജില്ലയിലെ 97 പേർക്കും, കോഴിക്കോട് ജില്ലയിലെ 78 പേർക്കും, എറണാകുളം ജില്ലയിലെ 60 പേർക്കും, കോട്ടയം ജില്ലയിലെ 47 പേർക്കും, ആലപ്പുഴ ജില്ലയിലെ 33 പേർക്കും, പാലക്കാട് ജില്ലയിലെ 35 പേർക്കും, മലപ്പുറം ജില്ലയിലെ 33 പേർക്കും, ഇടുക്കി ജില്ലയിലെ 24 പേർക്കും, തൃശൂർ ജില്ലയിലെ 20 പേർക്കും, പത്തനംതിട്ട ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ 4 പേർക്കും, കണ്ണൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കണ്ണൂർ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂർ ജില്ലയിലെ 4 ഫയർഫോഴ്സ് ജീവനക്കാർക്കും, ഒരു കെ.എസ്.സി. ജീവനക്കാരനും രോഗം ബാധിച്ചു.

എറണാകുളം ജില്ലയിൽ നിന്നുള്ള 151 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 108 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 101 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 96 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 81 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 74 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 68 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 66 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 63 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 54 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 49 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 24 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 12 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 9371 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7564 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,767 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,47,470 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 9297 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 9185 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,09,635 സാമ്പിളുകൾ ശേഖരിച്ചതിൽ 1,05,433 സാമ്പിളുകൾ നെഗറ്റീവ് ആയി.

38 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ (കണ്ടെയ്ൻമെന്റ് സോൺ 13), പള്ളിക്കര (4, 14), പനത്തടി (2, 5, 13, 14), പൈവളികെ (16), പീലിക്കോട് (4, 11), പുല്ലൂർ പെരിയ (1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോർക്കാടി (7), തൃക്കരിപ്പൂർ (1, 4, 15), തൃശൂർ ജില്ലയിലെ കൊടകര (2), പാവറാട്ടി (3), മടക്കത്തറ (6, 7, 8, 14), പുത്തൂർ (3), കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (31), നെന്മണിക്കര (6), പറപ്പൂക്കര (1, 3), വടക്കാഞ്ചേരി മുൻസിപ്പാലിറ്റി (10, 11, 16, 17, 20), കണ്ണൂർ ജില്ലയിലെ എരുവേശി (2, 7), ചെറുകുളം (6), ചെങ്ങളായി (1), കൊട്ടിയൂർ (1, 6), മാടായി (14), ആറളം (10), കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ (5), മാവൂർ (2, 4), കക്കോടി (10), കാക്കൂർ (12), തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം (5, 7, 15), കിളിമാനൂർ (12), പെരിങ്ങമല (17), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (6), ഏനാദിമംഗലം (15), പാലക്കാട് ജില്ലയിലെ കൊടുവായൂർ (4), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10), മലപ്പുറം ജില്ലയിലെ മാമ്പാട് (2, 3, 11, 12), വയനാട് ജില്ലയിലെ നൂൽപ്പുഴ (14, 15, 16, 17), എറണാകുളം ജില്ലയിലെ കൊടുവള്ളി (22) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ആറന്മുള (വാർഡ് 14), കല്ലൂപ്പാറ (12), പന്തളം മുൻസിപ്പാലിറ്റി (31, 32), ചെറുകോൽ (2, 12, 13), കടപ്ര (8, 9), വയനാട് ജില്ലയിലെ കോട്ടത്തറ (5), മീനങ്ങാടി (15, 16), പൂത്താടി (3, 4, 5, 6, 7, 8, 15), കൊല്ലം ജില്ലയിലെ പോരുവഴി (എല്ലാ വാർഡുകളും), പേരയം (എല്ലാ വാർഡുകളും), പാലക്കാട് ജില്ലയിലെ അകത്തേത്തറ (11), പുതുപ്പരിയാരം (8), തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി (35), ചൊവ്വന്നൂർ (1), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (11, 14), ആലപ്പുഴ ജില്ലയിലെ വെൺമണി (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 453 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button