
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച ജോയ് മാത്യുവിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നടന് ഹരീഷ് പേരടി. പഴയ നക്സലേറ്റുകള്‍ക്കൊക്കെ അമ്മമാരുടെ ശാപത്തില്‍ എന്നാണ് വിശ്വാസമുണ്ടായത് എന്നു ചോദിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇമ്മാതിരി കണാരന് തള്ളുകള്‍ തള്ളാതിരിക്കണമെന്നും അദ്ദേഹം കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പഴയ നകസലേറ്റുകള്ക്കൊക്കെ അമ്മമാരുടെ ശാപത്തില്‍ എന്നാണ് വിശ്വാസമുണ്ടായത് ?..ഏല്ലാ മനുഷ്യര്‍ക്കും അമ്മമാരുണ്ട് …ബീഫ് നിരോധനത്തില്‍ കൊല ചെയ്യപ്പെട്ടവര്‍ക്ക്,വര്‍ഗ്ഗീയ കാലപത്തില്‍ മാനം നഷട്ടപ്പെട്ടവര്ക്ക്,ബലാല്‍സംഘം ചെയപ്പെട്ട പെണ്‍കുട്ടികള്‍ക്ക്, അടിയന്തരാവസ്ഥയില്‍ കൊല ചെയപ്പെട്ട രാജനെ പോലെയുള്ളവര്‍ക്ക് അങ്ങിനെ അങ്ങിനെ …ഇവരുടെയൊക്കെ അമ്മമാര്‍ എത്ര തവണ പ്രതികളെ ശപിച്ചിട്ടുണ്ടാവും..എന്നിട്ട് അവര്‍ക്കൊക്കെ നീതി കിട്ടിയോ?…അന്നൊന്നും കാണാത്ത പുതിയ അമ്മ സ്നേഹം കണ്ടു പിടിച്ചതുകൊണ്ട് ചോദിക്കുകയാണ്…പഴയ നകസലേറ്റ് 916 സഖാക്കളെ..കുടെയുണ്ടായിരുന്ന മരണപ്പെട്ടു പോയ സഖാക്കളുടെ എത്ര അമ്മമാരെ നിങ്ങള്‍ പിന്നീട് കണ്ടിട്ടുണ്ട് ?…എത്ര തവണ അവര്‍ക്ക് ഒരു നേരത്തെ അരി വാങ്ങി കൊടുത്തിട്ടുണ്ട് ?..ഈ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ഈ കോവിഡ് കാലത്ത് മരണപെടുന്ന പാവപ്പെട്ട മനുഷ്യരും അമ്മ ശാപത്താലാണെന്ന കണാരന് തള്ളുകളെങ്കിലും തളളാതിരിക്കു പ്രിയപ്പെട്ട പഴയ നകസലേറ്റ് കണാരന്മാരെ …
Post Your Comments