KeralaNews

മലയാളിക്ക് എന്നാണ് സാംസ്കാരിക തനിമയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത് – സംവിധായകൻ ജോയ് മാത്യു

 

തിരുവനന്തപുരം: തമിഴന് ജല്ലിക്കട്ട് ആത്മവീര്യത്തിന്റെ പ്രകടനമായി മാറുമ്പോള്‍ നമ്മള്‍ മലയാളികള്‍ ഇല്ലിക്കെട്ടുകൊണ്ട് വേലികെട്ടി പരസ്പരം അകന്നിരിക്കുകയാണെന്ന് സംവിധായകൻ ജോയ് മാത്യു.ജെല്ലിക്കെട്ടിന്റെ പേരില്‍ തമിഴർ ഒറ്റക്കെട്ടായി നില്‍ക്കുന്നതുപോലെ മലയാളിക്ക് എന്നാണ് സാംസ്കാരിക തനിമയ്ക്കുവേണ്ടി കൈകോര്‍ക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.ഒരു രാഷ്ട്രീയ പാർട്ടിക്കും മുതലെടുക്കാൻ കഴിയാത്ത രാഷ്ട്രീയ വീര്യമാണ് തമിഴൻ പ്രകടമാക്കിയത്. ജോയ് മാത്യു പറഞ്ഞു.

 

 

ഫേസ് ബുക്ക്joymathew jellikkettu പോസ്റ്റിന്റെ പൂർണ്ണ രൂപം:
തമിഴനു ജല്ലിക്കെട്ട്‌
മലയാളിക്ക്‌ ഇല്ലിക്കെട്ട്‌
————————–
ജനവികാരം എന്നാൽ ഇതാണു-
ഒരു രാഷ്ട്രീയപാർട്ടിക്കും മുതലെടുക്കാൻ കഴിയാത്ത തമിഴന്റെ
അത്മവീര്യം -അതാണു ജല്ലിക്കെട്ട്-‌
തങ്ങളുടെ സാംസ്കാരികത്തനിമയെ നെഞ്ചോട്‌ ചേർക്കുന്ന ദ്രാവിഡപ്പെരുമയാണത്‌-
അകലെ നിന്നും നോക്കുന്നവർക്ക്‌ പോഴത്തമായി തോന്നാം എന്നാൽ
തങ്ങളുടെ സാംസ്ജാരികപാരബര്യത്തെ അവരിൽ നിന്നും പറിച്ചുമാറ്റുബോൾ ഒരുനാട്‌ മുഴുവൻ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുന്നു-
അപ്പോൾ ഏത്‌ ഭരണകൂടവും
നിയമങ്ങൾ മാറ്റാൻ നിർബന്ധിതരാവും
ഇത്തരം ജനമുന്നേറ്റങ്ങളൂടെ പേരാണു
ജല്ലിക്കെട്ട്‌
-കഷ്ടകാലത്തിനു നമ്മൾ മലയാളിക്ക്‌ “ഇതാ
നമ്മുടെ സാംസ്കാരികത്തനിമ “എന്നു പറയാനും ഒറ്റക്കെട്ടായി നിൽക്കാനും എന്നാണു കഴിയുക?
തമിഴ്‌ ജനതക്ക്‌ സ്വന്തമെന്ന് പറയാൻ
ജല്ലിക്കെട്ടെങ്കിലുമുണ്ട്‌
നമുക്കോ ,പരസ്പരം വേലികെട്ടി അകന്നിരിക്കാൻ ഇല്ലിക്കെട്ടും

shortlink

Related Articles

Post Your Comments

Related Articles


Back to top button