KeralaLatest NewsIndia

മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിക്കെതിരെ അപകീർത്തികരമായ വ്യാജ വാർത്ത നൽകി, രണ്ടു മാധ്യമപ്രവര്‍ത്തകരെ ഏഷ്യാനെറ്റ് സസ്‌പെന്‍ഡ് ചെയ്തു

അത് മറ്റൊരു മാധ്യമ പ്രവർത്തകനെ ഉദ്ധരിച്ചാണ് നൽകിയതെന്നാണ് ഇവരെ പിന്തുണക്കുന്നവരുടെ വാദം.

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ രണ്ടു മാധ്യമപ്രവര്‍ത്തകരെ ഏഷ്യാനെറ്റ് ന്യൂസ് മനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഏഷ്യാനെറ്റ് ഓണ്‍ലൈനിലെ അസോസിയേറ്റ് എഡിറ്റര്‍ കെ പി റഷീദിനെയും സബ് എഡിറ്റര്‍ ജിതിരാജിനെയുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്യാഹാരിയായ വാജ്പേയി ബീഫ് ഭക്ഷിച്ചിരുന്നുവെന്നാണ് ഇവര്‍ ഓണ്‍ലൈനില്‍ വ്യാജവാര്‍ത്ത നല്‍കിയത്. അത് മറ്റൊരു മാധ്യമ പ്രവർത്തകനെ ഉദ്ധരിച്ചാണ് നൽകിയതെന്നാണ് ഇവരെ പിന്തുണക്കുന്നവരുടെ വാദം.

ഏഷ്യാനെറ്റ് ന്യൂസിന്റെയും ഓണ്‍ലൈനിന്റെയും മാതൃസ്ഥാപനമായ ജൂപിറ്റര്‍ എന്റര്‍ടെയ്‌മെന്റ് വെഞ്ചേഴ്‌സാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. രണ്ടു പേര്‍ക്കും ഒരു മാസത്തെ ശമ്പളമില്ലത്ത സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. വ്യാജവാര്‍ത്തയുടെ ലിങ്ക് അടക്കം വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. ഈ വ്യാജവാര്‍ത്തക്കെതിരെ തുടര്‍ നടപടികള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ചാനല്‍ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് രണ്ടു മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുന്നത്.

ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്, ​​ ​പ​ണം​​ ​പൗ​ര​ത്വ​ ​ബി​ല്ലി​നെ​തി​രാ​യി​ ​ഡ​ല്‍​ഹി​യി​ലും​ ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ​ഉ​പ​യോ​ഗി​ച്ചോ​യെ​ന്ന് ​സം​ശ​യം, അന്വേഷണം ആരംഭിച്ചു

ഏഷ്യാനെറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയില്‍ കലാപം നയിച്ചപ്പോൾ പ്രകോപനപരമായ വാർത്തകൾ നൽകിയ ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ്‌അപേക്ഷിച്ചാണ് ഏഷ്യാനെറ്റ് ചാനല്‍ വീണ്ടും സംപ്രേക്ഷണം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button