പാലക്കാട്: വിവരാവകാശനിയമ പ്രകാരം വിവരങ്ങൾ തേടിയതിന് ഭീഷണിപ്പെടുത്തലുമായി ഡിവൈഎഫ്ഐ നേതാവ്. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡി.വൈ.എഫ്.ഐ. പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ ബിജുവാണ് ഫോണിലൂടെ ഭീഷണിമുഴക്കിയത്. ബിജുവിന്റെ സഹോദരനായ വിനോദ് അടക്കം മൂന്ന് പേർക്ക് പൊതുമരാമത്ത് കരാർ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടിയതിനാണ് കൊലവിളിയെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കാൽ വെട്ടുമെന്നും 200 ഡി.വൈ.എഫ്.ഐ. യൂണിറ്റ് തനിക്കൊപ്പമുണ്ടെന്നും നിന്നെ തീർക്കാൻ അര മണിക്കൂർ മതിയെന്നും ബിജു ഭീഷണി ഉയർത്തി. അതേസമയം, ഡി.വൈ.എഫ്.ഐ. നേതാവിനെ തള്ളിപ്പറഞ്ഞ് സി.പി.എം. പ്രാദേശിക നേതൃത്വം രംഗത്തെത്തി. ഒരു പൊതുപ്രവർത്തകനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സംഭാഷണമാണ് ബിജുവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സി.പി.എം. പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ബോസ് വ്യക്തമാക്കി.
Post Your Comments