സൈബര്‍ ആക്രമണത്തിനെതിരെയുള്ള നടി അഹാന കൃഷ്ണകുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. താരത്തെ പിന്തുണച്ച് നിരവധി പേര് രംഗത്തെത്തി. അതിനൊപ്പം ലോക്ക്ഡൗണിനെ കുറിച്ച് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയെ വിമര്ഷിച്ചും പലരും രംഗത്തെത്തി. ഇപ്പോള്‍ പോസ്റ്റിന് താഴം കമന്റിട്ട ആളെ വിമര്‍ശിച്ചതിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് അഹാന.കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെയാണ് മിസ്ഹാബ് മുസ്തഫ എന്നയാള്‍ കമന്റുമായി എത്തിയത്. എന്നാല്‍ ഇതില്‍ സൈബര്‍ ബുള്ളീയിന്റെ ഭാഗം മാത്രം എടുത്ത് അഹാന രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ ഒരു ‘സൈബര്‍ ബുള്ളി’ ആയി അഹാന ഫോളോവ്ഴ്സിനു മുന്നില്‍ അവതരിപ്പിച്ചെന്ന ആരോപണവുമായി മിസ്ഹാബ് രംഗത്തെത്തുകയായിരുന്നു. തെളിവായി ഇദ്ദേഹം തന്റെ കമന്റിന്റെ സ്ക്രീന്‍ഷോട്ടുകളും സമൂഹമാധ്യമത്തില്‍ പങ്കു വച്ചിട്ടുണ്ട്.
കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് നിങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി ഗവണ്മെന്റെ കൊറോണയെ ഉപയോഗിക്ക് രാഷ്ട്രീയം കളിക്കുകയാണെന്ന്. സ്വര്‍ണ്ണക്കടത്ത് മറക്കാനാണ് ലോക്ക്ഡൗണ്‍ കൊണ്ടുവന്നതെന്ന്. ഇപ്പോള്‍ കോവിഡ് വളരെ വേഗം പടരുന്നുവെന്നും സമൂഹവ്യാപനം ഉണ്ടാകുമെന്നും പറഞ്ഞ് അതേ ഗവണ്മെന്റിന് വേണ്ടി തന്നെ വിഡിയോ ചെയ്യുന്നു. സൈബര്‍ ബുള്ളിയിങ്ങിനെതിരായ താങ്കളുടെ വിഡിയോ നല്ലതായിരുന്നു. താങ്കള്‍ അത്രയേറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പക്ഷേ എന്റെ അഭിപ്രായത്തില്‍ ലോക്ഡൗണ്‍ സംബന്ധിച്ചുള്ള താങ്കളുടെ തെറ്റായ വാദമാണ് അതിനു കാരണം. നിങ്ങളെപ്പോലുള്ള സെലിബ്രിറ്റികള്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് രണ്ടുവട്ടം ചിന്തിക്കണം. നിങ്ങളുടെ തെറ്റ് മറച്ചു പിടിക്കുന്നതിനു പകരം അത് എന്തു കൊണ്ട് അംഗീകരിച്ചു കൂടെ ? എന്നായിരുന്നു മിസ്ഹാബിന്റെ കമന്റ്.
ഇതിന്റെ അവസാനം ഭാഗം മാത്രം ചൂണ്ടിക്കാട്ടി അഹാന കുറിച്ചത് ഇതാണ്. ‘ഫെയ്സ്ബുക്കില്‍ ഒരാള്‍ ഇട്ട കമന്റാണ് ഇത്. ഈ സര് പറയുന്നത് ഞാന്‍ അക്രമിക്കപ്പെട്ടത് തെറ്റായ വാദം നടത്തിയതു കൊണ്ടാണ് എന്നാണ്. സര് പക്ഷേ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ താങ്കളുടെ ഈ വാദമെന്ന് പറയുന്നത് അവള് ബലാല്‍സംഗം ചെയ്യപ്പെട്ടത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ടാണ് എന്നു പറയുന്നതു പോലെ തന്നെയല്ലേ ? ഇതോടെയാണ് രൂക്ഷ വിമര്‍ശനവുമായി മിസ്ഹാബ് രംഗത്തെത്തിയത്. എന്തിനെയാണോ അവര്‍ എതിര്‍ക്കുന്നത് അതുതന്നെയാണ് അവര്‍ ചെയ്യുന്നത് എന്നായിരുന്നു മിസ്താബിന്റെ കുറിപ്പ്.
‘സൈബര്‍ ബുള്ളിയിങ്ങിനെതിരായി പോരാടിയ അതേ ആള് എന്റെ കമന്റ് എടുത്ത് പകുതി ഭാഗം ഡിലീറ്റ് ചെയ്ത് അവരുടെ 19 ലക്ഷം ഫോളോവേഴ്സിനു മുന്നില്‍ എന്നെ ഒരു ‘ബുള്ളി’ ആക്കി അവതരിപ്പിച്ചു. ഒരു നടി എന്ന നിലയില്‍ ഫോളോവേഴ്സില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ സ്വീകരിക്കാനുള്ള പക്വത അവര്‍ കാണിക്കേണ്ടതാണ്. എന്റെ കമന്റില്‍ ഞാന്‍ അവരെ ആക്രമിച്ചില്ലെന്നു മാത്രമല്ല ആക്രമിക്കുന്നവരെ ഒരു തരത്തിലും ന്യായീകരിച്ചുമില്ല. എന്തിനെതിരെയാണോ അവര്‍ പോരാടുന്നത് അതു തന്നെയാണ് അവര്‍ എന്നോടും ചെയ്തത്.’ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മിസ്താബിന്റെ പോസ്റ്റ്.
Post Your Comments