ന്യൂയോര്‍ക്ക് : ചൈന-യുഎസ് ശീതയുദ്ധത്തില്‍ കോവിഡ് കാലത്ത് തളരാതെ പിടിച്ചു നിന്ന ഇന്ത്യയ്ക്ക് നേട്ടം കൊയ്യാം. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരത്തര്‍ക്കം ഉള്‍പ്പെടെയുള്ള സംഘര്‍ഷം രൂക്ഷമാകുമെന്നും ഇത് ആഗോള വിപണിക്കു കോട്ടമുണ്ടാക്കുമെന്നുമാണ് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വിലയിരുത്തല്‍.. കോവിഡ് ക്ഷീണത്തിലും വളരുന്ന വിപണികളായ ഇന്ത്യയ്ക്കും ബ്രസീലിനും ഈ സാഹചര്യം വളരെ പ്രധാനപ്പെട്ടതാണെന്നും പാന്‍ ഐഐടി യുഎസ്എ ‘കോവിഡാനന്തര പുതിയ ആഗോള സാമ്പത്തിക ക്രമം’ എന്ന വിഷയത്തില്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി
അതേസമയം, നിക്ഷേപം ആകര്‍ഷിക്കാനും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്താനും ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ സഹായകമായെന്നും മികച്ച വളര്‍ച്ചയ്ക്കു കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) അഭിപ്രായപ്പെട്ടു.
Post Your Comments