Latest NewsKeralaNews

ഈ വീട്ടില്‍ ഒരു അമ്മയും മൂന്ന് മക്കളും താമസിച്ചിരുന്നു..ജീവനോടെ ഉണ്ടോ അതോ മരിച്ചോ എന്നൊന്നും ആര്‍ക്കും അറിയില്ല …ഇവരുടെ കഥ പുറംലോകം അറിഞ്ഞപ്പോള്‍ ഇതുണ്ടായത് കേരളത്തില്‍ തന്നെയാണോ എന്ന് സംശയം : യുവാവ് പങ്കുവെച്ച ഫേസ് കുറിപ്പ് വൈറല്‍

ഈ വീട്ടില്‍ ഒരു അമ്മയും മൂന്ന് മക്കളും താമസിച്ചിരുന്നു..ജീവനോടെ ഉണ്ടോ അതോ മരിച്ചോ എന്നൊന്നും ആര്‍ക്കും അറിയില്ല … മതഭ്രാന്ത് കയറിയ ഇവരുടെ കഥ പുറംലോകം അറിഞ്ഞപ്പോള്‍ ഇതുണ്ടായത് കേരളത്തില്‍ തന്നെയാണോ എന്ന് സംശയം. യുവാവ് പങ്കുവെച്ച ഫേസ് കുറിപ്പ് വൈറല്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ വീട് ഇപ്പോള്‍ ഇവിടെ ഇല്ല. ഇവിടങ്ങളിലെ പിള്ളേര്‍ നെറ്റ് കെട്ടി വോളിബോള്‍ കളിക്കുകയാണ് ഇപ്പോള്‍. താമസിച്ചിരുന്നത് ഒരു അമ്മയും അവരുടെ മൂന്നു മക്കളും ആണ്, ഒരാണും രണ്ടു പെണ്ണും, പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ അങ്ങനെ. വിചിത്രമായ എത്രയോ സംഭവവികാസങ്ങളാണ് അനുദിനം ലോകത്തെമ്പാടും നടക്കുന്നത്.
ഇവിടെയും ഉണ്ടായി അങ്ങനെ ഒന്ന്. ഒന്നര പതിറ്റാണ്ട് മുമ്പാണ്, അമ്മ മരണപ്പെട്ടു….
എന്നാല്‍ അത് പുറംലോകം അറിഞ്ഞില്ല. ദിവസങ്ങളോ ആഴ്ചകളോ അല്ല.. മാസങ്ങളോളം….
ശവം മറവ് ചെയ്തില്ല, അത്.. കിടന്നുമരിച്ച കിടക്കയില്‍ തന്നെ കിടന്നു. ആറു മാസങ്ങള്‍ക്കു ശേഷമാണ് നാട്ടുകാര്‍ അറിഞ്ഞത് .ഒറ്റപ്പെട്ട ഒരിടത്താണ് വീട് .തെങ്ങ് ചെത്ത്കാരന്‍ പറഞ്ഞാണത്രേ അറിഞ്ഞത്.പത്രവാര്‍ത്തയായി ഒന്നാം പേജില്‍ തന്നെ ചിത്രം സഹിതം.

ഉണങ്ങി തീരാറായ മൃതദേഹം. എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ഉത്തരങ്ങള്‍ ഇല്ലാത്ത കുറെ ചോദ്യങ്ങള്‍. വീട്ടില്‍ ശേഷിച്ചിരുന്നവരുടെ മാനസിക ആരോഗ്യം അത്രമേല്‍ ക്ഷയിച്ചിരിക്കണം.
ഔചിത്യബോധം ഉള്ള ആരും കുറ്റപ്പെടുത്തിയില്ല. അല്ലാതെ ഉള്ളവര്‍ എന്തിനെയും കുറ്റപ്പെടുത്തുമല്ലോ. മനസ്സിന്റെ കാര്യമാണ്, എപ്പോഴും നമ്മുടെ വരിതിയില്‍ നിന്നെന്നു വരില്ല. കുറെ നാളത്തേക്ക് അവരെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചു. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയിട്ടുണ്ടാവണം. അവര്‍ ഒറ്റപ്പെട്ട ജീവിതം തുടര്‍ന്നു. തോമാച്ചന്‍(മകന്‍) മാത്രം എന്തെങ്കിലുമൊക്കെ ആവശ്യത്തിന്, പ്രത്യേകിച്ചും എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങും.
കുറെനാള്‍ കഴിഞ്ഞു.

ഒരാഴ്ചയായി തോമാച്ചനേയും പുറത്തേക്ക് ഒന്നും കാണുന്നില്ല. അന്വേഷിച്ച് അവിടേക്ക് ചെന്നവരെ ആരെയും വീടിന്റെ പരിസരത്ത് കടക്കാന്‍ സഹോദരിമാര്‍ അനുവദിച്ചില്ല. പരിസരമാകെ ദുര്‍ഗന്ധം.
ആളുകള്‍ കൂടി. സംശയിച്ച പോലെ തന്നെ. തോമാച്ചന്‍ മരണപ്പെട്ട് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞിരിക്കണം. ശവം ജീര്‍ണ്ണിച്ചു തുടങ്ങിയിരുന്നു. സംഭവം അസ്വാഭാവികം എങ്കിലും മരണം സ്വാഭാവികം തന്നെയായിരുന്നു. ഇത്തവണ പത്രക്കാര്‍ മാത്രമല്ല ചാനലുകാരും എത്തി.
മെലിഞ്ഞുണങ്ങി മൃതപ്രായരായ രണ്ട് സഹോദരിമാരുടെ ദൃശ്യങ്ങളും ക്യാമറക്കണ്ണുകള്‍ പകര്‍ത്തി.
ജീവിതത്തില്‍ ഇനി ആരും തുണയില്ലാത്ത രണ്ടു മനുഷ്യാത്മാക്കള്‍. ഒരു വൃദ്ധസദനത്തിലേക്കാണ് പിന്നീട് അവരെ കൊണ്ടുപോയത്. ഇപ്പോള്‍ അവര്‍ ഉണ്ടോ എന്നു കൂടി അറിയില്ല.

ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ അവര്‍ പ്രതികരിച്ചത്. ഇപ്രകാരമായിരുന്നു
പിന്നിട്ട ദിവസങ്ങളില്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു. മാര്‍ത്തക്കും മറിയക്കും വേണ്ടി ലാസറിനെ പുനര്‍ജീവിപ്പിച്ച കര്‍ത്താവ് ഞങ്ങളുടെ സഹോദരനു ജീവന്‍ തിരികെ നല്‍കണമെന്ന പ്രാര്‍ത്ഥനയില്‍. ‘ മരിച്ചുപോയ ആള്‍ ജീവനുള്ള ആളായി പുറത്തുവന്നിരുന്നു. അവന്റെ കൈകാലുകള്‍ ശവക്കച്ച കൊണ്ട് ചുറ്റിയും മുഖം തൂവാല കൊണ്ട് മൂടിയുമിരുന്നു. അവന്റെ കെട്ടുകള്‍ അഴിക്കുക. അയാള്‍ പോകട്ടെ , എന്ന് യേശു പറഞ്ഞു’
യോഹന്നാന്റെ സുവിശേഷം
പതിനൊന്നാം അദ്ധ്യായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button