COVID 19KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റും പോത്തീസും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം: രണ്ട് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിരിക്കുന്നത് ഹെൽത്ത് സൂപ്പർവൈസർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റും പോത്തീസും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ലോക്ക് ഡൗൺ കഴിയുന്നതോടെ ഇവ തുറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരത്ത് രോഗവ്യാപനം സങ്കീര്‍ണമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നഗരസഭ തയാറായിട്ടില്ല എന്ന രീതിയിലുള്ള തെളിവുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് നഗരസഭാസെക്രട്ടറിയാണ്. എന്നാല്‍ ഈ രണ്ട് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിരിക്കുന്നത് ഹെൽത്ത് സൂപ്പർവൈസറാണ്. എപ്പിഡെമിക് ഡിസീസ് പ്രിവന്റീവ് ആക്‌ട് 2020 പ്രകാരം പുതിയ കേസെടുക്കാനും തയ്യാറായിട്ടില്ല.

Read also: കോവിഡ് ബാധിച്ചയാളുടെ വീട് തകരഷീറ്റ് ഉപയോഗിച്ച് അടച്ച് തദ്ദേശ സ്ഥാപനം

രാമചന്ദ്രനിൽ ലോക്ഡൗണ്‍ കാലത്ത് അനധികൃതമായി തൊഴിലാളികളെ കടത്തിക്കൊണ്ടുവന്നത് വിവാദമായിരുന്നു. ഇവരെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍പ്പിക്കുന്നതിനെതിരെ നാട്ടുകാരടക്കം രംഗത്തുവന്നിട്ടും അധികൃതർ മൗനം പാലിക്കുകയായിരുന്നു. പിന്നീട് രാമചന്ദ്രനിലെ 78 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. നഗരസഭയും ആരോഗ്യവകുപ്പും നല്‍കിയ മുന്നറിയിപ്പുകള്‍ പാലിക്കാതെ ഇരുസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിച്ചത് നഗരത്തില്‍ കൊറോണ വ്യാപനത്തിന് കാരണമായി. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം പകര്‍ന്നപ്പോള്‍ മുഖം രക്ഷിക്കാനാണ് ലൈസന്‍സ് റദ്ദാക്കല്‍ പ്രഖ്യാപനം നടത്തിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button