കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകള്‍ മിന്നലേറ്റ് നശിച്ചുവെന്ന വാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇടിയും മിന്നലും ചിലരുടെ മനസിലാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറകള്‍ മിന്നലേറ്റ് നശിച്ചുവെന്ന കത്ത് വ്യാജമാണ്. സെക്രട്ടേറിയറ്റിലോ പരിസരത്തോ അപ്പറഞ്ഞ ദിവസങ്ങളില്‍ അങ്ങനെയൊരു ഇടിയും മിന്നലുമുണ്ടായിട്ടില്ല. കേടായ സിസിടിവി നന്നാക്കണമെന്നാവശ്യപ്പെട്ടാണ് കത്തു നല്‍കിയത്. സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫിസിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസിലും സ്വപ്ന സുരേഷും കള്ളക്കടത്ത് സംഘവും സന്ദര്‍ശിച്ചിട്ടുണ്ട്. അതു മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എങ്ങനെയും കാശുണ്ടാക്കുകയെന്നതാണ് ഇപ്പോള്‍ പിണറായിയുടെ ലക്ഷ്യം. അതുകൊണ്ടാണ് പിണറായിക്ക് ശിവശങ്കരനെ കൈവിടാന്‍ പറ്റാത്തത്. എന്‍ഐഎ അന്വേഷണത്തോട് സഹകരിക്കുമെന്ന് പരസ്യമായി പറയുകയും രഹസ്യമായി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്മാര്‍ട്സിറ്റിയിലെ 30 ഏക്കര്‍ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ശത കോടിക്കണക്കിനു രൂപയുടെ കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്. പിണറായി സര്‍ക്കാര്‍ അവസാന വര്‍ഷത്തില്‍ നടത്തുന്ന തീവെട്ടിക്കൊള്ളകളിലെ ഏറ്റവും വലിയ കടുംവെട്ടാണ് സ്മാര്‍ട്സിറ്റി ഭൂമി കൈമാറ്റമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
Post Your Comments