Latest NewsIndiaNews

ആഗോള വ്യവസായ സ്ഥാപനങ്ങള്‍ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് : ഐ ഫോണ്‍ ഇന്ത്യയില്‍ ചുവടുറപ്പിച്ചു… ഫോണ്‍ നിര്‍മാണം ആരംഭിച്ചു

ചെന്നൈ : ആഗോള വ്യവസായ സ്ഥാപനങ്ങള്‍ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് , ഐ ഫോണ്‍ ഇന്ത്യയില്‍ ചുവടുറപ്പിച്ചു.. ഫോണ്‍ നിര്‍മാണം ആരംഭിച്ചു. ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭീമനായ ഐഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങി. ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 11 ന്റെ നിര്‍മാണമാണ് ചൈന്നൈയിലെ ഫോക്സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മാണമാരംഭിച്ചത്. ഇതാദ്യമായാണ് ആപ്പിളിന്റെ ടോപ്പ് ലൈന്‍ മോഡല്‍ ഉല്‍പന്നം ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

read also :  ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം തകര്‍ന്ന പാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച്‌ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍

ഇക്കാര്യം ട്വിറ്ററിലൂടെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2019 ല്‍ ഐ ഫോണ്‍ എക്സ്.ആറിന്റെ അസംബ്ലിങ് ഇന്ത്യയില്‍ തുടങ്ങിയിരുന്നു. അതിനു മുന്‍പ്, 2017 ല്‍ ബംഗളൂരുവിലെ പ്ലാന്റില്‍ ഐ ഫോണ്‍ എസ്.ഇയുടെ നിര്‍മാണവും നടത്തിയിരുന്നു.

ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം ആദ്യം 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button