KeralaLatest NewsNews

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ അടച്ചു പൂട്ടിയത് ആസൂത്രിത നീക്കത്തിലൂടെ : പ്രതിസന്ധിയിലായത് പത്ര മാധ്യമസ്ഥാപനങ്ങളും തൊഴിലാളികളും

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ അടച്ചു പൂട്ടിയത് ആസൂത്രിത നീക്കത്തിലൂടെ. ഇതോടെ പ്രതിസന്ധിയിലായത് പത്ര മാധ്യമസ്ഥാപനങ്ങളും തൊഴിലാളികളുമാണ്. 2016ല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് എത്തിയ ഗോപാല റാവു ആണ് കമ്പനിയുടെ പതനത്തിന് കാരണമായതെന്ന് കലാകൗമുദിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോപാല റാവു മാനേജിങ് ഡയറക്ടറായതിനു ശേഷം നടപ്പിലാക്കിയ ‘എട്ട് ഇനപരിപാടി ‘യാണ് വന്‍ ലാഭത്തിലായിരുന്ന എച്ച്.എന്‍.എല്ലിനെ അക്ഷരാര്‍ത്ഥത്തില്‍ പൂട്ടിക്കെട്ടിയത്. 2016 നവംബറില്‍ മൂന്ന് മാസത്തേക്ക് ഉത്പാദനം നടത്താന്‍ ആവശ്യമായ 30 കോടി രൂപ വിലമതിക്കുന്ന അസംസ്‌കൃത വസ്തുക്കളും, 25 കോടി മൂല്യമുള്ള ഉത്പന്നങ്ങളും, വിവിധ ഉപഭോക്താക്കളില്‍ നിന്നും കിട്ടാനുള്ള ഏതാണ്ട് 25 കോടി ഉത്പന്ന വിലയും കൂടി ഏതാണ്ട് 80 കോടി രൂപ വിലമതിക്കുന്ന പ്രവര്‍ത്തന മൂലധനം കരുതലുണ്ടായതായി കലാകൗമുദി ചൂണ്ടികാണിയ്ക്കുന്നു.

കേവലം ഐ.ടി.ഐ വെല്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് മാത്രം സാങ്കേതിക യോഗ്യതയായുള്ള ഗോപാല റാവു 2016 ഡിസംബറിലാണ് എച്ച്.എന്‍.എല്ലിന്റെ മാനേജിങ് ഡയറക്ടറാവുന്നത്. ‘2016 ല്‍ 120 കോടി രൂപയായിരുന്നു കമ്പനിയുടെ ബാധ്യത തന്റെ കാലയളവില്‍ അത് 500 കോടിയില്‍ എത്തിച്ച എം.ഡി. ബാധ്യതയൊന്നും തീര്‍ക്കാനാകാതെ കമ്പനിയെ നാഷണല്‍ കമ്പനി ലോ ട്രിബുണലില്‍ എത്തിക്കുകയും ചെയ്തു. അതോടെയാണ് കമ്ബനിയുടെ പതനം പൂര്‍ത്തിയായത്. മൂന്നു വഷം കൊണ്ട് മുന്നൂറ് ഇരട്ടി ബാധ്യതയിലേക്കും കടുത്ത പ്രതിസന്ധികളിലേക്കും എച്ച്.എന്‍.ല്ലിനെ തള്ളിവിട്ടത് ഗോപാല റാവുവിന്റെ അവിശ്വസനീയമായ 8 തീരുമാനങ്ങളാണ്.

1. മാനേജിങ് ഡയറക്ടര്‍ ചുമതലയേറ്റ ദിവസം തന്നെ ജീവനക്കാരുടെ പി. എഫ് അടവ് നിര്‍ത്തി.

2. കമ്ബനിയുടെ നാമമാത്രമായ ലാഭമുള്ള, 2015-16 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിങ് കഴിഞ്ഞ ബാലന്‍സ് ഷീറ്റ് തിരുത്തി മനഃപൂര്‍വം നഷ്ടം രേഖപ്പെടുത്തി. അതോടെ കമ്ബനിയുടെ വിശ്വാസ്യത തകരുകയും, , വിവിധ ബാങ്കുകളില്‍ നിന്നും കമ്പനിക്ക് കിട്ടിക്കൊണ്ടിരുന്ന 110 കോടിയുടെ ക്രെഡിറ്റ് സൗകര്യം നിലയ്ക്കുകയുംചെയ്തു. ഇതോടെ വ്യാജ സപ്ലയര്‍മാര്‍ കമ്ബനിയുടെ വ്യാപാര രംഗം കയ്യടക്കി. അവര്‍ വന്‍ വിലയ്ക്ക് തരംതാണ വസ്തുക്കള്‍ കൊടുക്കുന്നത് ശീലമാക്കി. ഇത് കമ്പനിയുടെ അസംസ്‌കൃത വസ്തു രംഗത്തെ പാടെ നശിപ്പിച്ചു.

3 . പി എഫ് നു പുറമെ ജീവനക്കാരുടെ ശമ്പളവും മെഡിക്കല്‍ സൗകര്യങ്ങളടക്കം മറ്റാനുകൂല്യങ്ങളും നിര്‍ത്തലാക്കി. . കഴിഞ്ഞ 22 മാസമായി ശമ്പളമോ യാതൊരു സാമ്പത്തിക ആനുകൂല്യങ്ങളോ ഇല്ലാതെ ജീവനക്കാര്‍ നരക യാതനയിലായി .

4 . ദശകങ്ങളായി കേരള വനം വകുപ്പില്‍ നിന്നും കുറഞ്ഞ വിലയില്‍ നിര്‍ബാധം കിട്ടിക്കൊണ്ടിരുന്ന ഗുണനിലവാരമുള്ള തടിയിനങ്ങള്‍ നിര്‍ത്തലാക്കി ആന്ധ്രയിലെ വ്യാജ കോണ്‍ട്രാക്ടര്‍മാര്‍ വഴി കോടിക്കണക്കിനു രൂപ അഡ്വാന്‍സ് കൊടുത്തു തീരെ ഉപയോഗശൂന്യമായ ചുള്ളിക്കമ്ബുകള്‍ കൊണ്ടുവരാന്‍ തീരുമാനമെടുത്തു..

5 . ബോയ്‌ലേര്‍ ആവശ്യങ്ങള്‍ക്കുള്ള കല്‍ക്കരി കമ്പനി. ആദ്യകാലം മുതല്‍ വാങ്ങിയിരുന്നത് കോള്‍ ഇന്ത്യയില്‍ നിന്നായിരുന്നു.

ഇതിനുള്ള ദീര്‍ഘകാല കരാര്‍ വന്നതിനുശേഷം നിര്‍ത്തലാക്കി. അതിന്റെ പേരില്‍ കമ്പനിക്ക് ഒരു കോടിയോളം രൂപ കരുതല്‍ ധനത്തില്‍ നഷ്ടം വന്നു. പകരം പല തുറമുഖങ്ങളിലും ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന തരാം താണ കരി ചില വ്യാജ സപ്പ്ളൈര്‍മാര്‍ വഴി വരുത്തുകയും ഇവിടുത്തെ ലബോറട്ടറിയില്‍ അതിന് ഗുണനിലവാരമില്ലെന്ന് കണ്ടപ്പോള്‍ നാഗ്പൂരില്‍ കൊണ്ടുപോയി സാമ്ബിളുകള്‍ മാറ്റി അതെല്ലാം സ്വീകരിക്കുകയും ചെയ്തു തല്‍ഫലമായി ബോയ്‌ലറുകളെല്ലാം പ്രവര്‍ത്തനക്ഷമമല്ലാതായി.

6. 2015-16 സാമ്പത്തിക വര്‍ഷം 7 കോടിയോളം രൂപ ലാഭമുണ്ടാക്കിയ പവര്‍ പര്‍ച്ചേസ് സ്‌കീം കെ.എസ്.ഇ.ബി യില്‍ മനപ്പൂര്‍വം കുടിശ്ശികയുണ്ടാക്കി നിര്‍ത്തലാക്കി.

7. ഗുണമേന്മയുള്ള വേസ്റ്റ് പേപ്പര്‍ ഇഷ്ടം പോലെ ലോക്കല്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നപ്പോള്‍ അതൊന്നും വാങ്ങാതെ, കേന്ദ്ര ഗവണ്മെന്റ് നശിപ്പിയ്ക്കാനായി ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച ഫോട്ടോ പതിപ്പിച്ച ആധാര്‍ ഫോമുകള്‍ വരുത്തി. നിലവാരം കുറഞ്ഞ ഇത്തരം വസ്തുക്കളുടെ ഉപയോഗം കമ്പനിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും യന്ത്രങ്ങള്‍ക്ക്കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

8 . 2018 മെയ് മാസം കമ്പനി പ്രവൃത്തിപ്പിക്കാനുള്ള തടി തീര്‍ന്നപ്പോള്‍ ബോധപൂര്‍വം അതില്‍ നിന്നും തലയൂരാന്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ കമ്പനി നിര്‍ത്താനുള്ള മെമ്മോ കരസ്ഥമാക്കി മാനേജിങ് .ഡയറക്ടര്‍ തന്നെ കമ്പനി പൂട്ടാനുള്ളതെല്ലാം ചെയ്തു വെച്ചു.

കടപ്പാട്
കലാകൗമുദി

shortlink

Related Articles

Post Your Comments

Related Articles


Back to top button