തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുമായി സഹകരിയ്ക്കുമെന്ന് പിണറായി സര്‍ക്കാര്‍. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ആവശ്യപ്പെട്ട, മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാമെന്നു സര്‍ക്കാര്‍. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഈ കാലയളവിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ലെന്നാണു വിശദീകരണം.
Rrad Also : സെക്രട്ടറിയേറ്റിലെ സിസിടിവി കാമറാ ദൃശ്യം : ഇടമിന്നലില്‍ ദൃശ്യങ്ങള്‍ നശിക്കില്ലെന്ന് വിദഗ്ദ്ധര്‍
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍നിന്നു എന്‍ഐഎ വിവരങ്ങള്‍ തേടിയിരുന്നതായി സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. സരിത്തും സ്വപ്നയും സന്ദീപ് നായരും അറസ്റ്റിലായപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും ചീഫ് സെക്രട്ടറിയില്‍ നിന്നു എന്‍ഐഎ വിവരങ്ങള്‍ തേടി. പിന്നാലെയാണു കഴിഞ്ഞദിവസം ദൃശ്യങ്ങള്‍ തേടി സെക്രട്ടേറിയേറ്റില്‍ നേരിട്ടെത്തിയതും.
കള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ ശിവശങ്കറിന്റെ ഓഫിസിലും എത്തിയെന്നാണ് അന്വേഷണ സംഘത്തിനു കിട്ടിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണു രണ്ടുമാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.
Post Your Comments