സഹാറൻപൂർ • ഭീം ആർമി മേധാവി ചന്ദ്ര ശേഖർ ആസാദ്, ദേശീയ പ്രസിഡന്റ് വിനയ് രത്തൻ എന്നിവര്‍ ഉള്‍പ്പടെ 500 പേർക്കെതിരെ സഹാറൻപൂർ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗൺ ലംഘനവും പകർച്ചവ്യാധി നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്.
ഭീം ആർമി മേധാവി ചന്ദ്ര ശേഖർ ആസാദ്, ദേശീയ പ്രസിഡന്റ് വിനയ് രത്തൻ തുടങ്ങിയ 500 പേർക്കെതിരെ സഹാറൻപൂർ പോലീസ് ലോക്ക്ഡൗൺ ലംഘനം, പകർച്ചവ്യാധി നിയമം എന്നീ വകുപ്പുകൾ പ്രകാരം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ഭീം ആർമി ഭാരത് ഏക്താ മിഷന്റെ ശിലാദിനത്തിന്റെ ഓർമയ്ക്കായി സർദാർ ബസാർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഡല്‍ഹി റോഡിലെ ഒരു റെസിഡൻഷ്യൽ കോളനിയിൽ നടന്ന പൊതുസമ്മേളനത്തെ തുടർന്നാണ് കേസെടുത്തത്. പരിപാടിയില്‍ ധാരാളം ആളുകള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തു. ചടങ്ങിനു ഒരു ദിവസം മുന്‍പ് പോലീസ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പക്ഷെ, അവര്‍ നിശ്ചയിച്ച പ്രകാരം പരിപാടി നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ചന്ദ്ര ശേഖറും ഭീം ആർമിയിലെ മറ്റ് മുതിർന്ന ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ധാരാളം പേർ പങ്കെടുത്തു.
കനത്ത പോലീസ് സേനയെയും പിഎസി പ്ലാറ്റൂണിനെയും സംഭവസ്ഥലത്ത് വിന്യസിച്ചിരുന്നു. സമ്മേളനത്തിന്റെ മുഴുവന്‍ വീഡിയോയും പോലീസ് പകര്‍ത്തിയിരുന്നു. ഇതില്‍ ചില ആളുകളെ തിരിച്ചറിഞ്ഞു, ബാക്കിയുള്ളവരെ അവരുടെ വാഹന രജിസ്ട്രേഷൻ നമ്പറുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
Post Your Comments