COVID 19KeralaLatest NewsNews

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കോവിഡ് ബ്രിഗേഡ്

തിരുവനന്തപുരം • കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർ മുതൽ വളണ്ടിയർമാർ വരെ ഉൾപ്പെടുന്ന സേന എന്ന നിലയിലാണ് കോവിഡ് ബ്രിഗേഡിനെ കാണേണ്ടത്. കോവിഡ് ബ്രിഗേഡ് സംവിധാനമാണ് സിഎഫ്എൽടിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. സംയോജിതമായ പ്രവർത്തനത്തിനുള്ള കർമപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാർക്കു പുറമെ നാഷണൽ ഹെൽത്ത് മിഷനിലുൾപ്പെടെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഇതിനായി നിയോഗിക്കും. അവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. അവർക്ക് പ്രവർത്തനത്തിനിടെ രോഗം ബാധിച്ചാൽ സൗജന്യ ചികിത്സ നൽകും. അതിനുപുറമെ അവർക്ക് ലഭിക്കുന്ന വേതനം കാലാനുസൃതമായി നിശ്ചയിക്കും. ആനുപതികമായ വർധനവും ഉണ്ടാകും.

കോവിഡ് ബ്രിഗേഡിൽ ഉൾപ്പെടുന്ന എല്ലാ കരാർ ജീവനക്കാർക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നൽകും. പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികൾക്ക് പഞ്ചായത്തുകൾ തന്നെ താമസസൗകര്യം നൽകും. സിഎഫ്എൽടിസികളിൽ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകും.

നിലവിൽ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കു നൽകുന്ന പ്രതിഫലം വർധിപ്പിക്കും. ഗ്രേഡ് 4 കാറ്റഗറിയിലുള്ളവർക്ക് ഇപ്പോൾ നൽകുന്ന 450 രൂപ പ്രതിദിന പ്രതിഫലം 1000 രൂപയാക്കി വർധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button