തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വസിക്കാവുന്ന കണക്കുകളുടെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഇന്ന് രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തിയുള്ളവരുടെ കണക്കാണ് കൂടുതൽ. 885 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തിയുള്ളത് 968 പേർക്കാണ് .സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആയി.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 724 പേർക്ക്. ഉറവിടം അറിയാത്തവർ 56 പേര് ആണ്. ഇന്ന് കോവിഡ് ബാധിച്ചുള്ള മരണം നാലാണ്. വിദേശത്തു നിന്നെത്തിയവർ 64 പേരാണ്. വ്യാഴാഴ്ച 1078 പേര്‍ക്കും ബുധനാഴ്ച 1038 പേര്‍ക്കുമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം തിരുവനന്തപുരത്ത് ആശങ്ക കുറയുന്നില്ല:
ജില്ല തിരിച്ചുള്ള കണക്കുകൾ :
തിരുവനന്തപുരം 167
കൊല്ലം 133
കാസര്‍കോട് 106
കോഴിക്കോട് 82
എറണാകുളം 69
മലപ്പുറം 58
പാലക്കാട് 58
കോട്ടയം 50
ആലപ്പുഴ 44
തൃശ്ശൂര്‍ 33
ഇടുക്കി 29
പത്തനംതിട്ട 23
കണ്ണൂര്‍ 18
വയനാട് 15
Post Your Comments