ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. വൈറസിനെതിരെ തുടക്കം മുതല്‍ ഇന്ത്യ ഗംഭീരമായ പ്രതിരോധമാണ് തീര്‍ത്തതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇന്ത്യപോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് എല്ലാ സ്ഥലങ്ങളിലും ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍, നിലവിലുള്ള സജ്ജീകരണങ്ങള്‍ വികസിപ്പിക്കണം. വലിയ രാജ്യമായതിനാല്‍ തന്നെ വൈറസിനെ നേരിടാന്‍ വലിയ സജ്ജീകരണങ്ങളും ആവശ്യമാണെന്ന് ഖേത്രപാല്‍ സിംഗ് അഭിപ്രായപ്പെട്ടു.
വൈറസിനെതിരായ സജ്ജീകരണങ്ങള്‍ ഇന്ത്യ ദിനംപ്രതി വര്‍ധിപ്പിക്കുകയാണ്. പരിശോധന സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും കൊറോണ പരിശോധനക്കായി കൂടുതല്‍ ആശുപത്രികള്‍ സജ്ജമാക്കുന്നതിലും അവശ്യ മരുന്നുകളും മറ്റും ശേഖരിച്ചു വെക്കുന്നതിലും ഇന്ത്യ വലിയ തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന് ലോകാരോഗ്യ സംഘടനയുടെ റിജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു. അതേസമയം, രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 28,472 പേരാണ് രോഗമുക്തി നേടിയത്. ഒരു ദിവസം രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് ഇതുവരെ 7,53,049 പേരാണ് രോഗമുക്തി നേടിയത്. ഒറ്റ ദിവസം 28,000ത്തിലധികം ആളുകള്‍ കൊറോണയില്‍ നിന്നും മുക്തരായതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 63.13 ശതമാനമായി വര്‍ധിച്ചു. രോഗികളും രോഗമുക്തരും തമ്മിലുള്ള വ്യത്യാസത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
Post Your Comments