തിരുവനന്തപുരം • സ്വര്‍ണകള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെ ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ബി.ജെ.പി.ക്ക് താത്പര്യമുള്ള ചില സ്വർണ്ണക്കട മുതലാളിമാരിലേക്ക് അന്വേഷണം നീട്ടേണ്ടിവരും എന്നതാണോ ഈ അട്ടിമറിയുടെ കാരണം. അതോ ശിവശങ്കരനിൽ അവസാനിപ്പിച്ച് അതിനപ്പുറത്തേക്ക് കടക്കാതിരിക്കാനുള്ള സിപിഎം-ബിജെപി ഒത്തുതീർപ്പാണോ എണ്ണം ബല്‍റാം ചോദിച്ചു.
രാജ്യം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപി കേരളത്തിലെ ജനങ്ങളോട് മറുപടി പറയേണ്ട വിഷയമാണിത്. സ്വർണ്ണക്കള്ളക്കടത്ത് അന്വേഷണങ്ങളെ താളം തെറ്റിക്കാനുള്ള അവിശുദ്ധ നാടകങ്ങളും രാഷ്ട്രീയ ചരടുവലികളും നടക്കുന്നുണ്ട് എന്ന് തുടക്കം മുതലേ ചില സംശയങ്ങൾ ഉയർന്നു വന്നിരുന്നു. ആ സംശയങ്ങളെ ബലപ്പെടുത്ത ഒരു നടപടിയാണ് കസ്റ്റംസ് അന്വേഷണ സംഘത്തെ പൊളിച്ചുപണിയാനുള്ള ഈ നീക്കമെന്നും ബല്‍റാം പറഞ്ഞു.
അന്വേഷണത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്ന പത്തുപേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്. കൊച്ചി കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചന. ഇതില്‍ സുമിത് കുമാര്‍ കേന്ദ്ര കസ്റ്റംസ് വൃത്തങ്ങളെ എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി മരവിപ്പിചിരിക്കുകയാണ്. എന്നാല്‍ ഉത്തരവ് റദ്ദാക്കിയിട്ടില്ല.
Post Your Comments